ആട് 2വിന്റെ ഷൂട്ടിംഗിനിടെ വിനായകന് സംഭവിച്ച അപകടം; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ബുധന്‍, 3 ജനുവരി 2018 (14:36 IST)
ജയസൂര്യ നായകനായ ആട് 2 എന്ന ചിത്രം തിയ്യറ്ററുകളില്‍ വലിയ ഹിറ്റായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്ത ഈ ചിത്രം വിജയ് ബാബുവാണ് നിര്‍മ്മിച്ചിരിക്കുന്നത്. ജയസൂര്യയോടൊപ്പം തന്നെ ചിരിയുടെ അമിട്ടുമായി ധര്‍മജനും സൈജു കുറുപ്പും ‘ഡ്യൂഡ്’ എന്ന കഥാപാത്രമായി വിനായകനുമെല്ലാം ചിത്രത്തിലുണ്ട് 
 
ചിത്രത്തില്‍ വലിയ കയ്യടി നേടിയ ഒരു രംഗമായിരുന്നു വിനായകന്റെ ‘ദിസ് ഈസ് മൈ എന്റര്‍ടെയ്ന്‍മെന്റ്’ സീന്‍. എന്നാല്‍ ഈ രംഗം ചിത്രീകരിക്കുന്നതിനിടയില്‍ വിനായകന് ഒരു അപകടം സംഭവിച്ചിരുന്നു. ഇപ്പോഴിതാ ആ അപകടത്തിന്റെ വിഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.
 
ചിത്രത്തിന്റെ നിര്‍മ്മാതാവായ വിജയ് ബാബുവാണ് ഒരു അഭിമുഖത്തില്‍ ഈ അപകടത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. വിനായകന്‍ പുറകിലോട്ട് ബോബെറിയുന്ന രംഗമായിരുന്നു അത്. എന്നാല്‍ ആരും പ്രതീക്ഷിക്കാത്ത തരത്തില്‍ ആ ബോംബ് പൊട്ടിത്തെറിച്ചെന്നും വിജയ് പറയുന്നു. 
 
തീ വിനായകന്റെ ജീപ്പിനടുത്തുവരെ എത്തി. അയാളുടെ തലയുടെ പിന്‍ഭാഗം ചൂടായിരുന്നു. ഉടന്‍ തന്നെ രണ്ട് ബക്കറ്റ് വെള്ളമെടുത്ത് ഒഴിച്ചു. രണ്ടുമൂന്നു പേര്‍ തീര്‍ന്നെന്നാണ് എല്ലാവരും കരുതിയത്. നാട്ടുകാരെല്ലാം അവിടെ കൂടി നില്‍ക്കുകയായിരുന്നെന്നും സെറ്റില്‍ അപകടമുണ്ടാവുന്നതാണ് നിര്‍മ്മാതാവെന്ന നിലയില്‍ ഏറ്റവും വലിയ പേടിയെന്നും വിജയ് ബാബു പറഞ്ഞു.
 
വീഡിയോ കാണാം: 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍