സിദ്ദിഖ് പ്രസംഗിക്കാന്‍ എഴുന്നേറ്റ ഉടന്‍ മഞ്ജു വാര്യര്‍തടഞ്ഞു, അവസാനം മോഹന്‍ലാലിന് ഇടപെടേണ്ടി വന്നു !

ഞായര്‍, 1 ഒക്‌ടോബര്‍ 2017 (13:15 IST)
നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാലും മഞ്ജു വാര്യരും ഒരുമിച്ചെത്തുന്നത്. ബി ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമായ വില്ലനിലൂടെയാണ് ഇരുവരും ഒരുമിച്ചെത്തുന്നത്. വില്ലന്‍ ഓഡിയോ ലോഞ്ചില്‍ മോഹന്‍ലാലും മഞ്ജു വാര്യരും ബി ഉണ്ണിക്കൃഷ്ണനും മറ്റുള്ള അണിയറപ്രവര്‍ത്തകരും പങ്കെടുത്തിരുന്നു. പരിപാടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഒക്ടോബര്‍ 27 നാണ് ചിത്രം റിലീസ് ചെയ്തത്.
 
വില്ലന്റെ ഓഡിയോ ലോഞ്ചിനിടെ ഒരു സംഭവം നടന്നു. ചടങ്ങില്‍ സംസാരിക്കുന്നതിനായി താരങ്ങളെ ക്ഷണിച്ച വേളയിലായിരുന്നു നടന്‍ സിദ്ദിഖിനൊരു അമളി പിണഞ്ഞത്. എന്നാല്‍ വളരെ മനോഹരമായിതന്നെ അദ്ദേഹം അത് മറയ്ക്കുകയും ചെയ്തു. ആശംസ അറിയിക്കാമെന്ന് കരുതിയാണ് സിദ്ദിഖ് ഇരുന്നിടത്തു നിന്നും എഴുന്നേറ്റത്. എന്നാല്‍ സംവിധായകന്‍ സിദ്ദിഖിനെയാണ് താന്‍ വിളിച്ചതെന്നു പറഞ്ഞ് ബി ഉണ്ണിക്കൃഷ്ണന്‍ താരത്തെ മടക്കി അയച്ചു.
 
സംവിധായകന്‍ സിദ്ദിഖിനെ കൂടാതെ മറ്റുചിലര്‍ കൂടി ആശംസ അറിയിച്ച ശേഷമാണ് നടന്‍ സിദ്ദിഖിനെ സംവിധായകന്‍ വിളിച്ചത്. ആ വിളി തന്നെയാണെന്ന് സ്ഥിരീകരിച്ച ശേഷമാണ് അദ്ദേഹം സീറ്റില്‍ നിന്നും എഴുന്നേറ്റത്. ആശംസ അറിയിച്ച് സിദ്ദിഖ് തിരികെ എത്തിയപ്പോളാണ് മോഹന്‍ലാല്‍ ആ കാര്യം പറഞ്ഞത്. താന്‍ എഴുന്നേല്‍ക്കാന്‍ തുടങ്ങിയ സമയത്തുതന്നെ മഞ്ജു തന്റെ മുണ്ടില്‍ കയറി പിടിച്ചെന്നും അത് അഴിഞ്ഞു പോകാത്തത് വലിയ കാര്യമായെന്നും ലാല്‍ സിദ്ദിഖിനോട് പറയുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍