മരിക്കുന്നെങ്കിൽ ഇങ്ങനെ മരിക്കണം! - ഈ മ യൗ ഓഡിയന്‍സ് റിവ്യൂ വായിക്കാം

ശനി, 2 ഡിസം‌ബര്‍ 2017 (12:16 IST)
ഡബിള്‍ ബാരൽ, ആമേൻ, അങ്കമാലി ഡയറീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഈ. മ. യൗ. ചിത്രത്തിന്റെ പ്രീമിയർ ഷോ കഴിഞ്ഞ ദിവസം ലുലു മാളിലെ പിവിആറിൽ നടന്നു. മലയാള സിനിമയിലെ നിരവധി താരങ്ങളാണ് പ്രിവ്യു ഷോയിൽ പങ്കെടുക്കാനെത്തിയത്. ചിത്രം കണ്ടിറങ്ങിയവർക്കൊക്കെ ഒരൊറ്റ അഭിപ്രായം - അതിഗംഭീരം. 
 
വലിയ താരങ്ങളെ അണിനിരത്താതെ പുതുമുഖങ്ങള്‍ക്ക് പ്രധാന്യം കൊടുക്കുന്ന ലിജോയുടെ മനോഭാവത്തിനെ കൈയ്യടിക്കുകയാണ് സിനിമാലോകം. അങ്കമാലി ഡയറീസിനു ശേഷം മറ്റൊരു പരീക്ഷണവുമായിട്ടാണ് ലിജോ ഇ മ യൗവിനെ സമീപിച്ചിരിക്കുന്നത്. 
 
തന്റെ സിനിമകളില്‍ വ്യക്തിപരമായി തനിക്ക് അടുപ്പം തോന്നുന്ന സിനിമ ഇതാണെന്നാണ് സംവിധായകന്‍ പറയുന്നത്. ആഷേപഹാസ്യമായി നിര്‍മ്മിച്ച സിനിമയില്‍ ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ്, വിനായകന്‍ എന്നിവരാണ് മുഖ്യ കതാപാത്രങ്ങൾ. ഒരു കടലോര ഗ്രാമത്തിലെ ലാറ്റിന്‍ ക്രിസ്ത്യാനി കുടുംബത്തില്‍ നടക്കുന്ന മരണമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്. ഈശോ മറിയം യൗസേഫ് എന്നതിന്റെ ചുരുക്കെഴുത്താണ് ഈ മ യൗ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍