5 ദിവസങ്ങള്‍ കൂടി,കെജിഎഫ് രണ്ടാംഭാഗത്തിനായി കാത്തിരിപ്പില്‍ ആരാധകര്‍

കെ ആര്‍ അനൂപ്
ശനി, 9 ഏപ്രില്‍ 2022 (09:59 IST)
റിലീസിനായി ഉള്ള ദിവസങ്ങള്‍ ഓരോന്ന് കുറയുമ്പോള്‍ ആരാധകര്‍ക്ക് ആവേശം ഇനി അഞ്ച് ദിനങ്ങള്‍ കൂടി കെജിഎഫ് രണ്ടാംഭാഗം ബിഗ് സ്‌ക്രീനില്‍ കാണുവാന്‍.
കന്നഡ, തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ ഭാഷകളിലായി 2022 ഏപ്രില്‍ 14-ന് ചിത്രം റിലീസ് ചെയ്യും.
 പ്രശാന്ത് നീല്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്ഹോംബാലെ ഫിലിംസാണ്.
കെജിഫ് എന്ന ചിത്രം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത് എത്തുമ്പോള്‍ അതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് മോളിവുഡിലെ പ്രമുഖര്‍ തന്നെ. സിനിമയുടെ മലയാളം സംഭാഷണങ്ങള്‍ സംവിധായകന്‍ ശങ്കര്‍ രാമകൃഷ്ണന്‍ ആയിരുന്നു ഒരുക്കിയത്. 
കെജിഎഫിന്റെ നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസുമായി സഹകരിച്ച് ചിത്രത്തെ കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത് പൃഥ്വിരാജാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article