2024 ൽ സൂര്യയുടെ ആരാധകർ ആഘോഷിക്കാനായി കാത്തിരിക്കുന്ന ചിത്രമാണ് കങ്കുവ. ചിത്രീകരണം പൂർത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലേക്ക് നടൻ കടന്നു. കഴിഞ്ഞദിവസം സൂര്യയുടെ ഭാഗങ്ങളുടെ ഡബ്ബിങ് ആരംഭിച്ചിരുന്നു. ത്രീഡി ആയിട്ട് ഒരുങ്ങുന്ന സിനിമ ശിവയാണ് സംവിധാനം ചെയ്യുന്നത്. കങ്കുവ സിനിമയുടെ ദൃശ്യങ്ങൾ കണ്ടു എന്നും വിസ്മയിപ്പിക്കുന്നതാണ് എന്നും ട്രേഡ് അനലിസ്റ്റ് രമേഷ് ബാല ട്വീറ്റ് ചെയ്തു.
ചിത്രത്തിൻറെ സ്റ്റുഡിയോ ഗ്രീനിന്റെ മുംബൈ ഓഫീസിൽ നിന്ന് സൂര്യയുടെ കങ്കുവയുടെ കുറച്ച് ഗ്ലിംപ്‌സ് കണ്ടു എന്നാണ് രമേഷ് ബാല പറഞ്ഞത്.
എന്തൊരു മാറ്റമാണ് സൂര്യ. ഉഗ്രൻ. പാൻ ഇന്ത്യൻ ബ്ലോക്ബസ്റ്റർ ലോഡിംഗ്. രാജ്യത്തെ മികച്ച ഒരു സംവിധായകനായി തന്നെ സിരുത്തൈ ശിവ കൊണ്ടാടപ്പെടും. കലാസംവിധായകനായ മിലനു പുറമേ കങ്കുവ സിനിമയുടെ ഛായാഗ്രാഹകൻ വെട്രിയും മികവ് കാട്ടുന്നു. വൻ പ്രമോഷനായിരിക്കും സൂര്യ നായകനായ ചിത്രത്തിന് ഉണ്ടാകുകയെന്നും 2024 ന്റെ പകുതിയോടെ സിനിമ പ്രദർശനത്തിന് എത്തുമെന്നും അദ്ദേഹം രമേഷ് ബാല അറിയിച്ചു.ALSO READ: മമ്മൂട്ടിയെ പിന്നിലാക്കി ദുല്‍ഖര്‍ ! ഒന്നാമത് ഇപ്പോഴും മോഹന്‍ലാല്‍,ഈ ലിസ്റ്റില്‍ ഇടം നേടി പ്രേമലുവും