2024ലെ ബിഗ് ബജറ്റ് ചിത്രങ്ങളില്‍ ഒന്ന്, ജയസൂര്യയുടെ കത്തനാറിന് ചെലവാകുന്നത്, റിലീസ് ക്രിസ്മസിന്?

കെ ആര്‍ അനൂപ്

ബുധന്‍, 7 ഫെബ്രുവരി 2024 (11:18 IST)
കഥാപാത്രങ്ങള്‍ക്കായി ഏതറ്റം വരെയും പോകാന്‍ തയ്യാറുള്ള താരമാണ് ജയസൂര്യ. നടന്‍ മാസങ്ങളോളമായി ഒരു സിനിമയുടെ പുറകെയാണ്. ജയസൂര്യയുടെ കരിയറിലെ നാഴികല്ലന്ന വിശേഷിപ്പിക്കാവുന്ന കത്തനാറിന് വേണ്ടിയാണ് കരിയറിലെ നല്ല സമയം വിനിയോഗിക്കുന്നത്.  
 റോജിന്‍ തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബിഗ് ബജറ്റില്‍ ആണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. എത്ര കോടി മുതല്‍മുടക്കിയാണ് ചിത്രം ഒരുങ്ങുന്നത് എന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഐഎംഡിബി റിപ്പോര്‍ട്ട് പ്രകാരം ജയസൂര്യ ചിത്രത്തിന്റെ ബജറ്റ് 75 കോടിയാണ്. ALSO READ: കോസ്‌മെറ്റിക് സര്‍ജറി ചെയ്ത താരങ്ങള്‍,ഇന്ന് മോളിവുഡിലും ട്രെന്‍ഡ്, തുറന്നുപറഞ്ഞത് ഈ തെന്നിന്ത്യന്‍ നടി മാത്രം
 
2024 അവസാനത്തോടെ പ്രദര്‍ശനത്തിന് എത്തിക്കാനുള്ള നിര്‍മ്മാതാക്കള്‍ ശ്രമിക്കുന്നത്. ക്രിസ്മസിനോ അതിനുമുമ്പോ ആയി ചിത്രം ബിഗ് സ്‌ക്രീനില്‍ എത്തും.
 
 2023 ഏപ്രില്‍ അഞ്ചിന് ചിത്രീകരണം ആരംഭിച്ചു. 200 ദിവസത്തെ ഷൂട്ടിംഗ് ഉണ്ടാകുമെന്ന് ആയിരുന്നു നിര്‍മാതാക്കള്‍ ആദ്യം പറഞ്ഞത്. ആദ്യ ഷെഡ്യൂള്‍ ജൂണ്‍ ഓടെ പൂര്‍ത്തിയായി. നവംബറില്‍ മൂന്നാം ഷെഡ്യൂളും ആരംഭിച്ചു. 150 ദിവസത്തെ ഷൂട്ട് കൂടി ബാക്കിയുണ്ടായിരുന്നു അന്ന്. 36 ഏക്കറില്‍ നാല്‍പ്പത്തി അയ്യായിരം അടി ചതുരശ്ര വിസ്തീര്‍ണ്ണമുള്ള പടുകൂറ്റന്‍ സെറ്റാണ് സിനിമയ്ക്കായി ഒരുക്കിയത്.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍