ബാഹുബലിയെ പിന്നിലാക്കാന്‍ ആര്‍ആര്‍ആര്‍,1000 കോടി കടന്ന മൂന്നാമത്തെ ഇന്ത്യന്‍ ചിത്രം, മുന്നിലുള്ളത് ഈ രണ്ട് സിനിമകള്‍ !

കെ ആര്‍ അനൂപ്
തിങ്കള്‍, 11 ഏപ്രില്‍ 2022 (10:53 IST)
രാജമൗലിയുടെ ആര്‍ആര്‍ആര്‍ 1000 കോടി ക്ലബ്ബില്‍. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ മൂന്നാം തവണ മാത്രമാണ് ആയിരം കോടി കടന്ന ചിത്രങ്ങള്‍ ഉണ്ടായിട്ടുള്ളത്.
 
 ദംഗല്‍, ബാഹുബലി: ദ് കണ്‍ക്ലൂഷന്‍ എന്നീ ചിത്രങ്ങള്‍ മാത്രമേ 1000 കോടിയിലേറെ കളക്ഷന്‍ സ്വന്തമാക്കിയിട്ടുള്ളൂ.
 
 2024 കോടിയെന്ന ദംഗലിന്റെ നേട്ടം മറികടക്കാന്‍ ബാഹുബലി പോലുമായില്ല.ബാഹുബലി 2ന്റേത് 1810 ആയിരുന്നു.ബജ്‌റംഗി ഭായ്ജാന്‍, സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ തുടങ്ങിയ സിനിമകളെ പിന്തള്ളിയാണ് ആര്‍ആര്‍ആര്‍ മൂന്നാം സ്ഥാനത്ത് എത്തിയത്.
 
മാര്‍ച്ച് 25ന് തിയറ്ററുകളിലെത്തിയ ആര്‍ആര്‍ആര്‍ 710 കോടി ഒരാഴ്ച കൊണ്ട് തന്നെ സ്വന്തമാക്കിയിരുന്നു.ഇന്ത്യയില്‍ നിന്നു മാത്രം ആദ്യവാരം 560 കോടി ചിത്രം സ്വന്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article