ആ അധ്യായം ഞാൻ മായിച്ചു കളയാൻ ആഗ്രഹിക്കുന്നു: ആദ്യ സിനിമയെ പറ്റി രാജമൗലി

ബുധന്‍, 30 മാര്‍ച്ച് 2022 (19:27 IST)
ബ്രഹ്മാണ്ഡചിത്രങ്ങളിലൂടെ ഇന്ത്യയെങ്ങും ആരാധകരുള്ള സൂപ്പർ സംവിധായകനാണ് എസ്എസ് രാജമൗലി. ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ കളക്ഷൻ റെക്കോർഡുകൾ തീർത്തുകൊണ്ട് അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ആർആർആർ മുന്നേറുമ്പോൾ തന്റെ ആദ്യ സിനിമ താൻ ഓർ‌ക്കാൻ ഇഷ്ടപ്പെടുന്ന ഒന്നല്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് രാജമൗലി.
 
നടി പേളി മാണി നടത്തിയ അഭിമുഖത്തിലാണ് രാജമൗലിയുടെ പ്രതികരണം. പ്രേക്ഷകരുടെ മനസ്സിൽ നിന്നും മായ്‌ച്ചു കളയാൻ ആഗ്രഹിക്കുന്ന സ്വന്തം സിനിമ ഏതെന്ന ചോദ്യത്തിനാണ് സംശയമേതുമില്ലാതെ അദ്ദേഹം മറുപടി നൽകിയത്. തന്റെ ആദ്യ സിനിമയായ സ്റ്റുഡന്റ് നമ്പർ 1 ആണ് ആ സിനിമയെന്നും അതൊരു ക്രിഞ്ച് സിനിമയായാണ് ഇപ്പോൾ അനുഭവപ്പെടുന്നതെന്നും രാജമൗലി പറഞ്ഞു.
 
ജൂനിയർ എൻടിആറിനെ നായകനാക്കി 2001ലായിരുന്നു ചിത്രം റിലീസ് ചെയ്‌തത്. തുടർന്ന് സിനിമയിൽ നിന്നും ചെറിയ ഇടവേളയെടുത്താണ് രാജമൗലി രണ്ടാം ചിത്രമായ സിംഹാദ്രിയുമായെത്തിയത്. എന്നാൽ രവി തേജയെ നായകനാക്കി ഒരുക്കിയ വിക്രമർകുഡുവിന്റെ വൻ വിജയ‌ത്തോടെയാണ് രാജമൗലി പ്രേക്ഷകർക്കിടയി‌ൽ ശ്രദ്ധേയനാകുന്നത്. തുടർന്ന് സംവിധാനം ചെയ്‌ത മഗധീര,മര്യാദ രാമണ്ണ, ഈഗ, ബാഹുബലി എല്ലാം വൻ വിജയങ്ങളായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍