വൈറ്റ് തകര്‍ന്നെങ്കിലെന്ത്?... മമ്മൂട്ടി വീണ്ടും പ്രണയിക്കുന്നു!

Webdunia
തിങ്കള്‍, 10 ഒക്‌ടോബര്‍ 2016 (19:45 IST)
വൈറ്റ് എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി വീണ്ടും പ്രണയനായകനായേക്കുമെന്ന് റിപ്പോര്‍ട്ട്. സച്ചി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മമ്മൂട്ടി വീണ്ടും പ്രണയിക്കാനൊരുങ്ങുന്നതെന്നാണ് വിവരം.
 
സച്ചി സംവിധാനം ചെയ്ത ആദ്യചിത്രം ‘അനാര്‍ക്കലി’ ഒരു പ്രണയചിത്രമായിരുന്നു. പൃഥ്വിരാജ് നായകനായ ആ സിനിമ വലിയ ഹിറ്റായി മാറുകയും ചെയ്തു. രണ്ടാം ചിത്രത്തില്‍ മമ്മൂട്ടിയെ നായകനാക്കുമ്പോഴും പ്രണയത്തിന്‍റെ ജോണറില്‍ തന്നെ കഥ പറയാനാണ് സച്ചി തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം.
 
വലിയ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി അഭിനയിച്ച പ്രണയചിത്രമായിരുന്നു വൈറ്റ്. എന്നാല്‍ ആ സിനിമ ബോക്സോഫീസില്‍ തകര്‍ന്നടിയുകയായിരുന്നു. വീണ്ടും ഒരു പ്രണയചിത്രത്തിലേക്ക് മമ്മൂട്ടി ധൈര്യപൂര്‍വം എത്തുകയാണ് സച്ചി ചിത്രത്തിലൂടെ എന്ന് പ്രതീക്ഷിക്കാം. 
 
ഇതിനിടെ ജീന്‍ പോള്‍ ലാല്‍, ഷാഫി എന്നിവര്‍ സംവിധാനം ചെയ്യുന്ന ചിത്രങ്ങള്‍ക്ക് സച്ചി തിരക്കഥയെഴുതുന്നുണ്ട്.
Next Article