“ഞങ്ങളുടെ ബാല്യത്തില്‍ ഞങ്ങളെ ഓരോരുത്തരെയും വിസ്മയിപ്പിച്ച കൌമാരത്തില്‍ ഞങ്ങളെ ഭ്രമിപ്പിച്ച യൌവനത്തില്‍ ത്രസിപ്പിച്ച ഞങ്ങളുടെ സ്വന്തം മമ്മൂക്കയ്ക്ക് സ്നേഹപൂര്‍വം” എന്ന സമര്‍പ്പണത്തോടെ തുടങ്ങുന്ന ചിത്രം മമ്മൂട്ടിയുടെ ചെറുപ്പകാലം വരച്ചുകാട്ടുന്നു. 1960 കളിലെ കുലശേഖരമംഗലത്തെ ഗവ: ഹൈസ്കൂള്‍ കാണിച്ചാണ് ചിത്രം തുടങ്ങുന്നത്.
ക്ലാസില്‍ എല്ലാവരോടും അധ്യാപകന്‍ ആരാകണമെന്ന് ചോദിക്കുമ്പോള്‍ സിനിമാ നടനാകണമെന്ന് പറയുന്ന മഹാനടന്റെ ചെറുപ്പം. ശാസിക്കുമ്പോഴും മകനിലെ അഭിനയമോഹം വളര്‍ത്തിയ ബാപ്പ, എന്നും പ്രോത്സാഹനമായി നിന്ന കൊച്ചുപ്പ, നിലക്കണ്ണാടിക്കു മുന്നില്‍ അഭിനയിച്ചു നോക്കുന്ന കൊച്ചു മമ്മൂട്ടി. ഇവയെല്ലാം മനോഹരമായ ഫ്രെയ്മിലാക്കിയിരിക്കുന്നു മുകേഷ് മുരളീധരന്റെ ക്യാമറ.
അടുത്ത പേജില്‍: മമ്മൂട്ടി കണ്ടു, ഇഷ്ടപ്പെട്ടു
മമ്മൂട്ടി ചിത്രം കണ്ട് നല്ല അഭിപ്രായവും പറഞ്ഞു. ചിത്രം എടുക്കാന്‍ പ്രചോദനമായതിനെക്കുറിച്ച് ജൂഡ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ: ഒരു ദിവസം നിവിന്‍ വിളിച്ച് മമ്മൂക്കയുടെ ആത്മകഥ വായിക്കാന്‍ ആവശ്യപ്പെട്ടു. അടുത്ത ദിവസം നിവിനെ ഞാന്‍ തിരിച്ചു വിളിച്ചപ്പോള്‍ എന്തു തോന്നുന്നു? എന്നു ചോദിച്ചു. ഞാന്‍ പറഞ്ഞു ‘ഇത് സിനിമയാക്കിയാലോ?’. അതുകൊണ്ട് തന്നെയാണ് പുസ്തകം വായിക്കാന്‍ താന്‍ പറഞ്ഞതെന്നായിരുന്നു നിവിന്റെ മറുപടി.
തുടര്‍ന്ന് ഒരു ടീം വര്‍ക്കിന്റെ ഫലമായാണ് ചിത്രം പൂര്‍ത്തിയാക്കിയത്. ഷാന്‍ റഹ്മാന്‍ സംഗീതവും ലിജോ പോള്‍ എഡിറ്റിംഗും രാജാകൃഷ്ണന്‍ സൌണ്ട് ഡിസൈനും നിര്‍വഹിച്ചിരിക്കുന്നു.
അടുത്ത പേജില്‍: ജീവിതകഥ സിനിമയാകും; മമ്മൂട്ടിയാകുന്നത് നിവിന്‍ പോളി
മമ്മൂട്ടിയുടെ ജീവിതകഥ സിനിമയാക്കാനാണ് തീരുമാനം. തന്റെ ഹൃദയത്തോട് അടുത്തു നില്‍ക്കുന്ന വര്‍ക്കെന്നാണ് ജൂഡ് ഇതിനെ വിശേഷിപ്പിക്കുന്നത്. നിവിന്‍ പോളിയാകും മമ്മൂട്ടിയുടെ വേഷത്തിലെത്തുക.
ജൂഡ് സഹസംവിധായകനായ തട്ടത്തിന്‍ മറയത്തിനു മുമ്പേ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ഓം ശാന്തി ഓശാനയിലേക്ക് വഴിയൊരുങ്ങുന്നത്, എന്തായാലും തന്റെ സ്വപ്നപ്രോജക്ട് പ്രാവര്‍ത്തികമാക്കാനുള്ള ശ്രമത്തിലാണ് സംവിധായകന്‍.