ഗൌതം മേനോന്‍ ഒരുക്കുന്നു, ഒരു പൃഥ്വിരാജ് ചിത്രം; നായികമാര്‍ തമന്നയും അനുഷ്ക ഷെട്ടിയും!

Webdunia
വെള്ളി, 1 ജൂലൈ 2016 (14:52 IST)
ഗൌതം വാസുദേവ് മേനോന്‍ ഒരു പൃഥ്വിരാജ് ചിത്രം ഒരുക്കുന്നു. നായികയായി വരുന്നത് തമന്നയും അനുഷ്ക ഷെട്ടിയും. മലയാളത്തിലാണ് ഈ ചിത്രം ഒരുക്കുന്നത്.
 
എന്നാല്‍ ഇതിന്‍റെ തമിഴ്, കന്നഡ, തെലുങ്ക് പതിപ്പുകളും ഒരേ സമയം തന്നെ ഒരുങ്ങും. തമിഴില്‍ ജയം രവിയും കന്നഡയില്‍ പുനീത് രാജ്കുമാറുമാണ് നായകന്‍‌മാര്‍. തെലുങ്കില്‍ നായകനായി ധരം തേജയെയും നാഗചൈതന്യയെയും പരിഗണിക്കുന്നു. 
 
വര്‍ഷങ്ങളായി ഗൌതം മേനോന്‍ മലയാളത്തില്‍ ഒരു സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്നു. ഇപ്പോഴാണ് അത് സാധ്യമാകുന്നത്. ഈ സ്വപ്നപദ്ധതി ഈ വര്‍ഷം തന്നെ ആരംഭിക്കാനാണ് പദ്ധതിയെന്നറിയുന്നു.
 
അച്ചം എന്‍‌പത് മടമൈയെടാ, എന്നൈ നോക്കി പായും തോട്ട എന്നീ സിനിമകളുടെ തിരക്കിലാണ് ഇപ്പോള്‍ ഗൌതം മേനോന്‍. അവയ്ക്ക് ശേഷം പൃഥ്വിരാജ് ചിത്രം ആരംഭിക്കുമെന്നാണ് അറിയുന്നത്.
Next Article