നയൻതാരയുടെ മുൻ കാമുകന്മാർ എന്നാണ് ചിമ്പുവിനെയും വിഘ്നേഷിനെയും പാപ്പരാസികൾ പറയുന്നത്. മൂവരുമായി ബന്ധപ്പെട്ട വാർത്തകൾ തെരഞ്ഞ് കണ്ടെത്താനും പാപ്പരാസികൾക്ക് പ്രത്യേകം കഴിവാണ്. ഇരുവരും തമ്മില്‍ എന്തോ വലിയ ശത്രുതയുണ്ടെന്ന് കുറച്ചു നാളായി വാര്‍ത്തകളുണ്ടായിരുന്നു.
റെമോ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനെത്തിയ വിഘ്നേഷ് ഇന്ന് താൻ ഇവിടെ നിൽക്കുന്നത് അനിരുദ്ധ് കാരണമാണെന്നും പറഞ്ഞിരുന്നു. എന്നാൽ ഇത് ചിമ്പു ഫാൻസിന് ഹാലിളകാൻ കാരണമായി. ചിമ്പുവാണ് വിഘ്നേഷിനെ സിനിമയിലേക്ക് പരിചയപ്പെടുത്തിയത്, എന്നാൽ അദ്ദേഹത്തോട് ഒരു നന്ദി ഇതുവരെ പറഞ്ഞിട്ടില്ല എന്ന് പറഞ്ഞായിരുന്നു ചിമ്പു ഫാൻസ് പ്രശ്നമുണ്ടാക്കിയത്.
സംഭവം വഷളായതോടെ താരം ചിമ്പു ഫാൻസിന് ഒരു തുറന്ന കത്തെഴുതി. താൻ അങ്ങനെ ഉദ്ദേശിച്ചല്ല പറഞ്ഞെതെന്നും തന്റെ വാക്കുകൾ തെറ്റിദ്ധരിക്കെപ്പെടുകയായിരുന്നുവെന്നും താരം കത്തിൽ പറഞ്ഞു. തീര്‍ച്ചയായും എനിക്കൊരു അവസരം തന്നത് ചിമ്പു സര്‍ തന്നെയാണ്. ധനുഷ് സാറും എന്റെ കരിയറില്‍ ഒരു കൈ തന്ന് സഹായിച്ച ആളാണ് എന്നും താരം കത്തിൽ പറഞ്ഞു.