ഇംഗ്ലണ്ടുമയുള്ള സെമി മത്സരത്തിന് മണിക്കൂറുകൾ മാത്രം ശേശിക്കെ ടീമിന്റെ സഹ പരിശിലകനെ പുറത്താക്കി ക്രോയേഷ്യ. കളിക്കളത്തിൽ രഷ്ടീയപരമായ ഇടപെടലുകൾ നടത്തുന്നു എന്ന് ആരോപിച്ചാണ് ടിമിലെ തന്നെ മുൻ താരവും സഹ പരിശീലകനുമായ ഓഗ്ജന്‍ വുക്‌ഹോവിച്ചിയെ പുറത്താക്കാൻ ക്രോയേഷ്യൻ ഫുട്ബോൾ ഫെഡറേഷൻ തീരുമാനിച്ചത്.
റഷ്യക്കെതിരെയുള്ള മത്സരത്തിൽ ക്രൊയേഷ്യ വിജയിച്ച ശേഷം വിജയം റഷ്യുടെ അയൽ രാജ്യമായ യുക്രൈനു വേണ്ടി സമർപ്പിക്കുന്നു എന്ന് ഇയാൾ പ്രസ്ഥാവന നടത്തിയിരുന്നു. റഷയും യുക്രൈനും തമ്മിൽ പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത് വിവാദങ്ങൾക്ക് വഴിവെക്കുകയും ചെയ്തു. ഇതോടെയാണ് ക്രൊയേഷൻ ഫുട്ബോൾ ഫെഡറേഷൻ പുറത്താക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയത്.
യുക്രൈനിലെ ക്ലബ്ബായ ഡൈനാമോ കീവില്‍ നേരത്തെ കളിച്ചിട്ടുള്ളതിനാലാണ് ഇത്തരമൊരു പ്രസ്ഥാവന നടത്തിയത് എന്ന് താരം വിശദീകരണം നൽകിയെങ്കിലും ഇത് ഫെഡറേഷൻ കണക്കിലെടുത്തില്ല. വിജയം യുക്രൈനു സമർപ്പിക്കുന്നതായി. ടീമിലെ താരമായ വിഡയും പ്രസ്ഥവന നടത്തിയിരുന്നെങ്കിലും താരത്തെ താക്കീത് ചെയ്യുകയായിരുന്നു.