നടി വനിത വിജയകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു

Webdunia
തിങ്കള്‍, 10 ഡിസം‌ബര്‍ 2018 (15:18 IST)
തമിഴ് നടൻ വിജയകുമാറിന്റെ മകളും നടിയുമായ വനിത വിജയകുമാറിനെ അറസ്റ്റ് ചെയ്ത് പൊലീസ്. തന്റെ അനുവാദമില്ലാതെ വീടിനുള്ളിൽ അതിക്രമിച്ച് കയറി താമസമാക്കിയെന്ന വിജയകുമാറിന്റെ പരാതിയെ തുടർന്നാണ് അറസ്റ്റ്.
 
വാടകയ്ക്ക് നല്‍കിയ വീട് തിരിച്ച് നല്‍കിയെല്ലെന്ന് ആരോപിച്ച് അച്ഛന്‍ തന്നേയും സുഹൃത്തുക്കളേയും ക്രൂരമായി ദ്രോഹിച്ചെന്നും പീഡിപ്പിച്ചെന്നും വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടെന്നും വനിത നേരത്തേ വെളിപ്പെടുത്തിയിരുന്നു. വനിത നൽകിയ കേസിൽ എല്ലാ സുരക്ഷയും വനിത നൽകണമെന്നായിരുന്നു കോടതി ഉത്തരവ്.
 
എന്നാൽ, സുരക്ഷ നൽകാൻ മാത്രമേ കോടതി ആവശ്യപ്പെട്ടിട്ടുള്ളു എന്നും വീട്ടിൽ താമസിക്കാമെന്ന് അനുവാദം നൽകിയിട്ടില്ലെന്നും കാണിച്ച് വിജയകുമാർ വനിതയ്ക്കെതിരെ പരാതി നൽകുകയായിരുന്നു. ഇതിലാണ് ഇപ്പോൾ വിദിയുണ്ടായിരിക്കുന്നത്.
 
വിജയ്കുമാറിന്റെ ഇളയമകന്‍ അരുണ്‍ വിജയ്‌ക്കെതിരെയും നേരത്തേ വനിത ആരോപണമുന്നയിച്ചിരുന്നു. തന്നെ വീട്ടില്‍ നിന്നും ഇറക്കിവിട്ടിട്ട് സഹോദരനായ അരുണ്‍ ഒരക്ഷരം പോലും പ്രതികരിച്ചില്ല. അവരെല്ലാം എതോ അന്യഗ്രഹത്തില്‍ ജീവിക്കുന്നതുപോലെയാണ് പെരുമാറുന്നതെന്നും വനിത പറഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article