മദ്യം വാങ്ങാന്‍ പണം നല്‍കിയില്ല: മകന്‍ അമ്മയെ പെട്രോളൊഴിച്ച് തീ കൊളുത്തി
മദ്യം വാങ്ങാന്‍ പണം നല്‍കാന്‍ വിസമ്മതിച്ച അമ്മയെ മകന്‍ പെട്രോളൊഴിച്ച് തീ കൊളുത്തി.
ഗുരുതരമായി പൊള്ളലേറ്റ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുപതുകാരനായ ഉത്തംകുമാറാണ് ക്രൂരത കാട്ടിയത്.
ബംഗലൂരുവിലെ സദാശിവനഗറില്‍ ഈ മാസം ആറിനായിരുന്നു സംഭവം. മദ്യം വാങ്ങാന്‍ പണം വേണമെന്ന് ഉത്തംകുമാര്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് അമ്മയുടെ ശരീരത്തില്‍ പെട്രോളൊഴിച്ച് തീ കൊളുത്തുകയുമായിരുന്നു.
വീട്ടിലുണ്ടായിരുന്ന ഇവരുടെ ഭര്‍ത്താവ് ഇവരെ വേഗം ആശുപത്രിയിലെത്തിച്ചു. സ്‌ത്രീയുടെ മുഖത്തും കൈയിലും നെഞ്ചിലും പൊള്ളലേറ്റു.
മുമ്പും പല കാരനങ്ങളാല്‍ മകന്‍ അമ്മയെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായി സമീപവാസികള്‍ പറഞ്ഞു. അതേസമയം, ഉത്തംകുമാര്‍ ഒളിവില്‍ പോയി.