ശശികലയല്ല, പനീര്‍‌സെല്‍‌വമല്ല; തമിഴകം ഇപ്പോഴും ഭരിക്കുന്നത് ജയലളിത!

Webdunia
ശനി, 11 ഫെബ്രുവരി 2017 (17:39 IST)
തമിഴ്നാട് ആര് ഭരിക്കും? ശശികലയോ പനീര്‍സെല്‍‌വമോ? എവിടെയും ഈ ചോദ്യമാണ്. എന്നാല്‍ ഇപ്പോഴും തമിഴകം ഭരിക്കുന്നത് ജയലളിതയാണെന്നതാണ് വസ്തുത. അതെങ്ങനെ എന്നാണോ?
 
പനീര്‍സെല്‍‌വമാണെങ്കിലും ശശികലയാണെങ്കിലും നിര്‍ണായകമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിന് മുമ്പായി മറീന ബീച്ചില്‍ ജയലളിതയുടെ സമാധിസ്ഥലത്ത് വന്ന് ധ്യാനിക്കുന്നത് പതിവായിരിക്കുകയാണ്. തങ്ങളുടെ തീരുമാനങ്ങള്‍ ശരിയായ വഴിക്ക് ആകുന്നതിനായി ജയലളിതയുടെ ആത്മാവിനോട് ഇരുവരും സംസാരിക്കുന്നതായാണ് അനുയായികള്‍ പറയുന്നത്.
 
അതായത്, ജയലളിതയുടെ ആത്മാവിന്‍റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് ഇരുനേതാക്കളും പ്രവര്‍ത്തിക്കുന്നതത്രേ. ശശികലയ്ക്കെതിരെ തിരിയുന്നതിന് തൊട്ടുമുമ്പ് 40 മിനിറ്റോളമാണ് പനീര്‍സെല്‍‌വം ജയ സമാധിയില്‍ ധ്യാനമിരുന്നത്. അതിന് ശേഷം ഒരു പുതിയ പനീര്‍സെല്‍‌വത്തെയാണ് ലോകം കണ്ടത്.
 
എന്നാല്‍ ഇതൊക്കെ അനുയായികളുടെ കണ്ണില്‍ പൊടിയിടാനുള്ള അടവുകളാണെന്നാണ് ചില രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. ജയലളിതയുടെ സമാധിസ്ഥലം സന്ദര്‍ശിച്ച ശേഷം നടത്തുന്ന പ്രസ്താവനകളും നീക്കങ്ങളും അണികളെ കൂടുതല്‍ വിശ്വസിപ്പിക്കുന്നതിന് ഉതകുമെന്ന് തിരിച്ചറിഞ്ഞാണത്രേ നേതാക്കള്‍ ഈ വഴി തെരഞ്ഞെടുക്കുന്നത്!
Next Article