What is melanophobia: കറുപ്പ് നിറത്തോട് അസാധാരണ പേടി, അതൊരു രോഗമാണ്; അറിഞ്ഞിരിക്കാം 'മെലാനോഫോബിയ'യെ കുറിച്ച് അറിഞ്ഞിരിക്കാം

Webdunia
ഞായര്‍, 12 ജൂണ്‍ 2022 (12:42 IST)
കറുപ്പിന് ഏഴഴകാണെന്നാണ് പൊതുവെ പറയുന്നത്. എന്നാല്‍ കറുപ്പ് നിറത്തോട് അസാധാരണമായ രീതിയില്‍ പേടിയുള്ള മനുഷ്യര്‍ നമുക്കിടയിലുണ്ട്. കറുപ്പ് അടക്കമുള്ള വളരെ ഇരുണ്ട നിറങ്ങള്‍ കാണുമ്പോള്‍ അസാധാരണമായ രീതിയില്‍ ഭയവും അസ്വസ്ഥതയും തോന്നുന്ന അവസ്ഥയെ പറയുന്ന പേരാണ് മെലാനോഫോബിയ ( melanophobia). 
 
കറുപ്പ് പോലുള്ള ഇരുണ്ട നിറങ്ങള്‍ കാണുമ്പോള്‍ ചില ഭയങ്ങള്‍ മനസ്സിലേക്ക് വരുന്നതാണ് ഈ രോഗാവസ്ഥ. മരണഭയം, നിരാശ ബോധം, ഒറ്റപ്പെടല്‍, എല്ലാം നഷ്ടപ്പെട്ടു എന്ന തോന്നല്‍, അന്ധകാരം എന്നിവയാണ് കറുപ്പ് നിറം കാണുമ്പോള്‍ ഇത്തരക്കാരുടെ മനസ്സിലേക്ക് ആദ്യം എത്തുക. അത്തരം തോന്നലുകള്‍ ഇവരെ അസ്വസ്ഥരാക്കുന്നു. മെലാനോഫോബിയ ഉള്ളവരില്‍ കറുപ്പ് നിറം കാണുമ്പോള്‍ തലവേദന, വയറുവേദന, തലകറക്കം, ഡിപ്രഷന്‍, അസ്വസ്ഥത എന്നിവ അനുഭവപ്പെടും. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article