Who is Bisexual: ഒരേസമയം പുരുഷനോടും സ്ത്രീയോടും ലൈംഗിക താല്‍പര്യം തോന്നും; എന്താണ് ബൈസെക്ഷ്വല്‍?

വെള്ളി, 10 ജൂണ്‍ 2022 (11:24 IST)
Who is Bisexual: ഏറെ നിഗൂഢതകള്‍ ഒളിഞ്ഞിരിക്കുന്ന ഒന്നാണ് ലൈംഗികത. മനുഷ്യരിലെ ലൈംഗിക താല്‍പര്യങ്ങളെ വ്യത്യസ്ത പേരുകളിലാണ് അറിയപ്പെടുക. അതിലൊന്നാണ് ബൈസെക്ഷ്വല്‍ (Bisexual). ഒരേസമയം സ്ത്രീയോടും പുരുഷനോടും ലൈംഗിക താല്‍പര്യം തോന്നുന്ന അവസ്ഥയെയാണ് ബൈസെക്ഷ്വല്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഒരു സ്ത്രീക്ക് പുരുഷനോടും സ്ത്രീയോടും ലൈംഗിക ആകര്‍ഷണം തോന്നാം. മറുവശത്ത് ഒരു പുരുഷന് മറ്റൊരു പുരുഷനോടും എതിര്‍ ലിംഗത്തിലുള്ള സ്ത്രീയോടും ലൈംഗിക ആകര്‍ഷണം തോന്നാം. ഈ അവസ്ഥയെയാണ് ബൈസെക്ഷ്വല്‍ എന്ന് വിളിക്കുന്നത്. താന്‍ പുരുഷനാണോ സ്ത്രീയാണോ എന്ന സംശയമാണ് പലരേയും ബൈസെക്ഷ്വല്‍ ആക്കുന്നതെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഈ സംശയത്തില്‍ നിന്നാണ് രണ്ട് ജെന്‍ഡറുകളില്‍ പെടുന്നവരോടും ഒരേസമയം ഇവര്‍ക്ക് ലൈംഗിക ആകര്‍ഷണം തോന്നുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍