ആത്മീയ ബ്രെയിൻവാഷിംഗ് ലൈംഗിക പീഡകർക്ക് ഒരു സുവർണ്ണാവസരമോ ?

Webdunia
വെള്ളി, 23 നവം‌ബര്‍ 2018 (15:41 IST)
മതങ്ങൾ ലോകം ഭരിക്കാൻ തുടങ്ങിയ കാലം മുതൽ നാം കണുന്നതാണ് മതങ്ങളുടെ വളാരാനുള്ള ആഗ്രഹം. മുല്യങ്ങളായ് വളരുന്നതിനു പകരും എണ്ണത്തിലും ശക്തിയിലും മതങ്ങൾ വളരാൻ ശ്രമങ്ങൾ ആരംഭിച്ചപ്പോഴാണ് സമൂഹം വിഭജിക്കപ്പെടുന്നത്. 
 
ശക്തിതെളിയിച്ച് മുൻ‌പന്തിയിലെത്താനുള്ള ശ്രമമാണോ അതോ മൂല്യാതിഷ്ടിതമായ ജീവിതചര്യയാണോ മതങ്ങൾ അനുയായികളിലേക്ക് പകരേണ്ടത് എന്ന ചോദ്യത്തിന് ഏറെക്കുറേ പ്രസക്തി ഇല്ലാതായിരിക്കുന്നു. സ്വയം വളരാൻ ശ്രമിക്കാത്ത മതങ്ങളൊന്നും നിലനിന്നിട്ടില്ല എന്ന ചരിത്ര യാഥാർത്ഥ്യം കൂടി കണക്കിലെടുത്താണ്. ഈ കാട്ടിക്കൂട്ടലുകൾ. 
 
എങ്ങനെയാണ് മതങ്ങളിലേക്ക് വിശ്വാസികൾ ഉണ്ടാക്കപ്പെടുന്നത്. ഒരു തലമുറയെ മാറ്റിയെടുക്കുക എന്നത് അത്ര എളുപ്പമുള്ള ഒരു കാര്യമല്ലല്ലോ. അവിടെയാണ് ബ്രെയിൻ‌വാഷിംഗ് എന്ന  മനഃശാസ്ത്രവിദ്യ വിജയം കാണുന്നത്. എന്തുകൊണ്ട് എല്ലാ മതങ്ങളിലും സംഗീതത്തിന് വലിയ പ്രാധാന്യം വരുന്നു എന്ന ചോദ്യത്തിനുകൂടിയുള്ള ഉത്തരമാണിത്. ആളുകളെ വൈകാരികമായി അടുപ്പിച്ച് നിർത്താൻ സംഗീതത്തോളം വലിയ ഒരു മാർഗം ഇല്ല. 
 
മതങ്ങളിൽ മുൻപ് ഇത് മതപരിവർത്തനത്തിനായുള്ള മനഃശാസ്ത്ര വിദ്യയായിരുന്നെങ്കിൽ. ഇന്ന് അതേ വിദ്യ മതത്തിനുമപ്പുറം സ്വയം സുഖം കണ്ടെത്താൻ ശ്രമിക്കുന്ന ചില പുരോഹിതൻ‌മാർ ഉപയോഗപ്പെടുത്തുന്നു എന്നതാണ് കാണാൻ കഴിയുന്നത്. എല്ലാ മതങ്ങളിലും ഇത്തരം മുതലെടുപ്പുകാരെ കണ്ടുമുട്ടുകയാണ്.
 
സ്ത്രീകളെ മാനസികമായി അടിമകളാക്കി 20 വർഷത്തോളം ലൈംഗികമായി ഉപയോഗപ്പെടുത്തിവന്ന ഒരു പാസറ്ററെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. തങ്ങൾ ചൂഷണത്തിനിരയാവുകയായിരുന്നു എന്ന് സമ്മതിച്ചു തരാൻപോലുമുള്ള മാനസികാവസ്ഥ ഇന്ന് ആ യുവതികൾക്ക് ഇല്ലാ എന്നത് ചിന്തിക്കേണ്ട വസ്തുതയാണ്.
 
ഈ വാർത്ത വിദേശത്തുനിന്നാണെങ്കിൽ ഇന്ത്യയിൽ നിന്നും സമാനമായ വാർത്തകൾ അടുത്ത കാലത്തായി പുറത്തുവന്നിരുന്നു. സ്ത്രീകളെ മാനസികമായി അടിമപ്പെടുത്തി ലൈംഗികമായി ഉപയോഗപ്പെടുത്തുന്ന കള്ള സന്യാസിമാരും ആൾദൈവങ്ങളും ഈ രാജ്യത്ത് വളർന്നു വരികയാണ് എന്നത് ശ്രദ്ധയോടെ വീക്ഷിക്കേണ്ട കാര്യമാണ്. കേരളത്തിൽ പോലും ഇത്തരം സംഭവം ഉണ്ടായി  പ്രയപൂർത്തിയാവാത്ത മകളെ ആത്മീയതയുടെ പേരിൽ ഒരു ഉസ്താദിന് വിഹാഹം ചെയ്തു നൽകാൻ ഒരമ്മ തയ്യാറായി എന്നതിൽ നമ്മൾ ലജ്ജിക്കണം. 

അനുബന്ധ വാര്‍ത്തകള്‍

Next Article