മന്ത്രിസഭക്കുള്ളിലെ അധികാര കേന്ദ്രമാകാൻ അമിത് ഷാ, സുഷമ സ്വരാജിന്റെ അസാനിധ്യത്തിന് കാരണം അമിത് ഷായുടെ സാനിധ്യം ?

Webdunia
വെള്ളി, 31 മെയ് 2019 (15:42 IST)
രണ്ടാം മോദി സർക്കാരിൽ സാനിധ്യം കൊണ്ട് ശ്രദ്ധേയനായത് ബി ജെ പിയുടേ അമരക്കാരൻ അമിത് ഷാ തന്നെയാണ്. കഴിഞ്ഞ മന്ത്രിസഭയെ പുറത്തുനിന്ന് നിയന്ത്രിച്ച് അമിത്ഷാ രണ്ടാം മന്ത്രിസഭക്കുള്ളിലെ മോദിയോളം വലിപ്പമുള്ള അധികാര കേന്ദ്രമായി മാറും. മന്ത്രിസഭയെ പാർട്ടിയുടെ ചട്ടക്കൂടിനുള്ളിലേക്ക് സംരക്ഷിക്കുക എന്ന തന്ത്രമാണ് അമിത് ഷാ കേന്ദ്ര മന്ത്രിയകുന്നതോടെ നടപ്പാക്കപ്പെടുന്നത്.
 
അഭ്യന്തര മന്ത്രിസ്ഥാനമാണ് രണ്ടാം മോദി സർക്കാരിൽ അമിത് ഷായ്ക്ക്. മുൻ ആഭ്യന്തര മന്ത്രിയായിരുന്ന രജ്നാഥ് സിംഗിന് പ്രതിരോധമാണ് നൽകിയിരിക്കുന്നത്. മൂന്നാമതായാണ് അമിത് ഷാ സത്യപ്രതിജ്ഞ ചെയ്തത് എങ്കിലും മന്ത്രിസഭയിലെ രണ്ടാമൻ അമിത് ഷാ തന്നെയയിരിക്കും. മുൻ ആഭ്യന്തര മന്ത്രിയായിരുന്ന രഞ്‌നാഥ് സിംഗിന് പ്രതിരോധം നൽകി. നിർമലാ സീതാരാമനെ ധനമന്ത്രി സ്ഥാനത്ത് കൊണ്ടുവന്നിരിക്കുന്നു, അമിത് ഷായെ മന്ത്രിസഭയിൽ ഉൾപ്പെടത്തുന്നതിനായാണ് സുപ്രധാന വകുപ്പുകളിൽ ഈ മാറ്റം വരുത്തിയിരിക്കുന്നത്.
 
രണ്ടാം മോദി മന്ത്രിസഭയിൽ അസാനിദ്യംകൊണ്ട് ശ്രദ്ദേയമാകുന്നത് മുൻ വിദേശകര്യ മന്ത്രി സുഷമ സ്വരാജാണ്. ഒന്നാം മോദി മന്ത്രിസഭയിൽ ഏറ്റവു മികച്ച ക്യാബിനറ്റ് മന്ത്രി എന്ന നിലയിൽ തിളങ്ങിയത് സുഷമ സ്വരാജ് അയിരുന്നു, മറ്റു ബി ജെ പി മന്ത്രിമാരിനിന്നും രാഷ്ട്രീയപരമായി പ;ക്വമായ നിലപാടുകളും മന്ത്രിസഭയിൽ സുഷമ സ്വരാജിനെ വ്യത്യസ്തയാക്കി.
 
രാജ്യാന്തര കര്യങ്ങളിൽ പൗരൻമരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നത് നേരിട്ടുതന്നെ സുഷമ സ്വാരജ് പ്രവർത്തിച്ചു എന്നതാണ് അവരെ മികച്ച മന്ത്രിയാക്കി മാറ്റിയത്. ആരോഗ്യ കാരണങ്ങളാൽ താൻ മന്ത്രിയകാനില്ല എന്ന് മുൻ ധനമന്ത്രി അരുൺ ജെയ്‌റ്റ്ലി പ്രധന മന്ത്രിക്ക് കത്ത് നൽകിയിരുന്നു. അത്തരത്തിൽ മന്ത്രിസഭയിലേക്കില്ല എന്ന തരത്തിൽ സുഷമ സ്വരാജ് നിലപട് സ്വീകരിച്ചിട്ടില്ല. അമിത് ഷായുമായുള്ള അഭിപ്രായ ഭിന്നതകളും. മന്ത്രിസ്ഥാനത്തെ രാഷ്ട്രീയമായി ഉപയോഗിക്കാൻ തയ്യാറാവാത്തതുമാണ് സുഷമ സ്വരാജിന് രണ്ടാം ഊഴം നൽകാത്തതിന് കാരണം എന്നാണ് റിപ്പോർട്ടുകൾ. 

അനുബന്ധ വാര്‍ത്തകള്‍

Next Article