ലോകത്ത് വായു മലിനീകരണം ഏറ്റവും രൂക്ഷമായ 50 നഗരങ്ങളിൽ 39 എണ്ണവും ഇന്ത്യയിൽ

Webdunia
ചൊവ്വ, 14 മാര്‍ച്ച് 2023 (20:00 IST)
2022ൽ ഏറ്റവും മോശം വായുനിലവാരമുള്ള ലോകരാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ എട്ടാം സ്ഥാനത്ത്. കഴിഞ്ഞ വർഷം പട്ടികയിൽ അഞ്ചാം സ്ഥാനത്തായിരുന്നു ഇന്ത്യ. അതേസമയം ലോകത്ത് ഏറ്റവും മലിനമായ 50 നഗരങ്ങളും ഇന്ത്യയിലാണെന്ന് സ്വിസ് എയർക്വാളിറ്റി ടെക്നോളജി കമ്പനിയായ ഐക്യൂ എയറിൻ്റെ വാർഷിക റിപ്പോർട്ടിൽ പറയുന്നു.
 
ചാഡ്, ഇറാഖ്,പാകിസ്ഥാൻ,ബഹ്റൈൻ,ബംഗ്ലാദേശ്,ബുർക്കിന ഫാസോ, കുവൈത്ത് എന്നിവയാണ് ഇന്ത്യയ്ക്ക് മുന്നിലുള്ള ഏറ്റവും മോശം വായുനിലവാരമുള്ള രാജ്യങ്ങൾ. പി എം 2.5 അടിസ്ഥാനമാക്കിയുള്ള പട്ടികയിൽ 131 രാജ്യങ്ങളിൽ നിന്നുള്ള ഡാറ്റകളാണ് ഉപയോഗിച്ചിട്ടുള്ളത്. പാകിസ്ഥാനിലെ ലാഹോറും ചൈനയിലെ ഹോടനുമാണ് ഏറ്റവും മലിനമായ നഗരങ്ങൾ അതിന് പിന്നിൽ രാജസ്ഥാനിലെ ദിവാഭിയും നാലാമതായി ഡൽഹിയുമാണുള്ളത്. ആദ്യ പത്തിൽ മാത്രം 6 ന്ത്യൻ നഗരങ്ങളാണ് ഉൾപ്പെട്ടിട്ടുള്ളത്. ആദ്യ നൂറിൽ 65 നഗരങ്ങളിൽ ഇന്ത്യയിലാണ്. മുൻ വർഷം ഇത് നൂറിൽ 61 ആയിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article