രാജാജിയുടെ 129ാം ജയന്തി

Webdunia
ചക്രവര്‍ത്തി രാജഗോപാലാചാരി. ഇന്ത്യയുടെ രാഷ്ട്രീയ-സാംസ്കാരിക മണ്ഡലങ്ങളില്‍ നെടുനായകത്വം വഹിച്ച
WDWD
രാജാജിയുടെ 129-ാം ജന്മദിനമാണ് 2007 ഡിസംബര്‍ 10.

1878 ഡിസംബര്‍ 10 ന് മുമ്പത്തെ സേലം ജില്ലയിലെ തോരപ്പള്ളിയില്‍ ആണ് രാജാജി ജനിച്ചത്. 1972 ഡിസംബര്‍ 25 ന് 94 വയസ്സില്‍ അദ്ദേഹം അന്തരിച്ചു.

സ്വതന്ത്രസമരസേനാനി, നയതന്ത്രജ്ഞന്‍, അഭിഭാഷകന്‍ പണ്ഡിതന്‍..... രാജാഗോപാലാചാരിയെ പരിചയപ്പെടുത്താന്‍ വിശേഷണങ്ങള്‍ അനവധിയാണ്. സ്വന്തം ഗുണങ്ങളും കഴിവുകളും ജീവിത വഴിയുടെ എല്ലാ മേഖലയിലും പൊന്‍തിളക്കമുള്ള സംഭാവനയാക്കി മാറ്റുകയായിരുന്നു രാജഗോപാലാചാരി. സ്വതന്തെ ഇന്ത്യയുടെ ആദ്യത്തെ ഗവര്‍ണ്ണര്‍ ജനറല്‍- ഫലത്തില്‍ പ്രസിഡന്‍റ് ആണ് അദ്ദേഹം

മഹാത്മാഗാന്ധിയുടെ പാതയില്‍ സഞ്ചരിച്ചു എന്നതു മാത്രമല്ല, ഗാന്ധിജി ഉള്‍പ്പെട്ട നവരത്നങ്ങളില്‍ സവിശേഷ സ്ഥാനമുള്ള വ്യക്തിത്വവുമായിരുന്നു രാജാജിയുടേത്. ബൗദ്ധികതയും കണിശതയും ഒത്തു ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു അദ്ദേഹം.

ആധുനിക രാഷ്ട്രീയ ചിന്തയും ജനാധിപത്യ അവബോധവുമാണ് സി. രാജഗോപാലാചാരിയെ നയിച്ചത്.

കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മറ്റിയില്‍ അംഗമായി രാജഗോപാലാചാരി എത്തുന്നത് 1919ലാണ്. രാജാജിയുടെ ഭരണപരമായ കഴിവുകള്‍ ഇന്ത്യയ്ക്ക് പുണ്യമായി മാറിയത് അന്നു മുതലാണ്.

മുസ്ളീംലീഗുമായുള്ള കരാറിനെത്തുടര്‍ന്നാണ് രാജാജിക്ക് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയില്‍ നിന്ന് രാജിവയ്ക്കേണ്ടി വന്നത്. ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തില്‍ നിന്ന് അല്‍പം പിന്നോട്ട് നിന്നത് ഈയൊരു സാഹചര്യത്തിലാണ്. ആദ്യം രാജാജിയെ പിന്‍ഗാമിയെന്ന് വിശേഷിപ്പിച്ച ഗാന്ധിജി പിന്നീട് ജവഹര്‍ലാല്‍ നെഹ്റുവാണ് തന്‍റെ പിന്‍ഗാമിയെന്ന് പ്രഖ്യാപിച്ചു.

സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രസിഡന്‍റായി രാജഗോപാലാചാരിയെ കൊണ്ടുവരാന്‍ നെഹ്റു ശ്രമം നടത്തിയെങ്കിലും സര്‍ദാര്‍ പട്ടേലിന്‍റെ എതിര്‍പ്പാണ് അദ്ദേഹത്തിന് പ്രധാനമായും വിഘാതമായത്.

ആദ്യ ഗവര്‍ണര്‍ ജനറല്‍ എന്ന നിലയില്‍ ഭരണനിപുണതയുടെ ഉത്തമ ഉദാഹരണമായി രാജാജി മാറി.രാജ്യം 1954 ല്‍ അദ്ദേഹത്തെ ഭാരത രത്നം നല്‍കി ആദരിച്ചു