മുംബൈ സ്ഫോടനം: പണമെത്തിയത് കേരളത്തില്‍ നിന്ന്

Webdunia
ഞായര്‍, 12 ഫെബ്രുവരി 2012 (14:04 IST)
ഇന്ത്യയില്‍ നടന്ന പല സ്ഫോടനങ്ങള്‍ക്കുമുള്ള പണമെത്തുന്നത് കേരളത്തില്‍ നിന്നാണെന്ന് ഭീകരസംഘടനയുടെ മലയാളി നേതാവിന്റെ വെളിപ്പെടുത്തല്‍. അന്‍സരുള്‍ മുസ്ലിമിന്‍ എന്ന ഭീകരവാദ സംഘടനയുടെ മലയാളി നേതാവ് മുഹമ്മദ് സമീര്‍ ഫാഗ്നെസ്റ്റാണ് പൊലീസിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്. ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായത്.

മുംബൈ സ്ഫോടനം നടത്താന്‍ ചെലവഴിച്ച 10 ലക്ഷം രൂപ മസ്ക്കറ്റില്‍ നിന്ന് കേരളം വഴി കടത്തിയതിന്റെ പേരിലാണ് മുഹമ്മദ് സമീര്‍ഫാഗ്നെസ്റ്റ് പിടിയിലായത്. കര്‍ണാടക പൊലീസിന്റെ കസ്റ്റഡിയിലാണ് ഇയാള്‍ ഇപ്പോള്‍. ഇയാളില്‍ നിന്ന് മറ്റ് ചില നിര്‍ണ്ണായക വിവരങ്ങള്‍ കൂടി ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.