പിറവം തെരഞ്ഞെടുപ്പ്: ഫെയ്സ്‌ബുക്കില്‍ പ്രചരണം സജീവമായി

Webdunia
വെള്ളി, 17 ഫെബ്രുവരി 2012 (18:18 IST)
PRO
PRO
പിറവത്തെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ഫെ‌യ്സ്‌ബുക്കില്‍ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചു. ചെറുപ്പക്കാരനായ അനൂപ് ജേക്കബാണ് ഫെയ്‌സ്ബുക്കില്‍ കൂടുതല്‍ സജീവമായി പ്രചരണരംഗത്തുള്ളത്. തെരഞ്ഞെടുപ്പ് പോസ്റ്ററുകള്‍ കൊണ്ട് തങ്ങളുടെ സുഹൃത്തുക്കളെയും സുഹൃത്തുക്കളുടെ സുഹൃത്തുക്കളെയും വോട്ട് വലയിലാക്കാനാണ് അനൂപിന്റെ ശ്രമം.

ഫേസ്ബുക്കില്‍ പോസ്റ്റര്‍ നിരത്താന്‍ എം ജെ ജേക്കബും പിന്നില്ലല്ല. അദ്ദേഹവും അനുപിനോളം പോസ്റ്ററുകള്‍ ഇല്ലെങ്കിലും വോട്ട് ചോദിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ നിരത്തിയിട്ടുണ്ട്. ഇരുവര്‍ക്കും വിജയാശംസ സന്ദേശങ്ങളും അഭിനന്ദനങ്ങളും ധാരാളം ലഭിക്കുന്നുമുണ്ട്.