സ്വാതന്ത്ര്യസമരനായകനും രാഷ്ട്രശില്‍പിയും ഇന്ത്യയുടെ ഒന്നാമത്തെ പ്രധാനമന്ത്രിയുമാണ് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു. അദ്ദേഹത്തിന്‍റെ ജനമദിനം ശീശുദിനമായി രാജ്യമെങ്ങും ആഘോഷിക്കുന്നു.നവംബര്‍ 14ന്.
നവഭാരത ശില്‍പിയാണ് നെഹ്രു. ഇന്ത്യയുടെ ആത്മാവ് കണ്ടെത്തിയ നേതാവ് വരും നൂറ്റാണ്ടിനെ ലക്ഷ്യമാക്കി ഇന്ത്യയെ കൈപിടിച്ചു നടത്തിയ ക്രാന്ത ദര്‍ശി.1964 മെയ് 27ന് നെഹ്രു അന്തരിച്ചു
നെഹ്റുവിന്‍റെ അന്ത്യ നിമിഷങ്ങള്‍
1964 ജനുവരിയില്‍ ഭുവനേശ്വരത്ത് കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുക്കുമ്പോഴാണ് നെഹ്റുവിന് രോഗബാധയുണ്ടായത്. ചികിത്സിച്ചെങ്കിലും പൂര്‍ണ്ണാരോഗ്യം തിരിച്ച് കിട്ടിയില്ല. വീണ്ടും മെയില്‍ രോഗനില വഷളായി.
നാല് ദിവസത്തെ വിശ്രമത്തിന് ശേഷം മെയ് 26 ന് ഡറാഡൂണില്‍ നിന്നും മടങ്ങിയെത്തിയ നെഹ്റു ഉന്മേഷവാനായിരുന്നു . 27 ന് രോഗം മൂര്‍ഛിച്ച് ഉച്ചയ്ക്ക് രണ്ടുമണിയോടെ അദ്ദേഹം അന്തരിച്ചു.
നെഹ്റുവിന്‍റെ അന്ത്യാഭിലാഷം
"" എന്‍റെ ചിതാഭസ്മത്തില്‍ നിന്ന് ഒരു പിടി ഗംഗാനദിയില്‍ ഒഴുക്കണം. വലിയൊരു ഭാഗം വിമാനം വഴി ഇന്ത്യയിലെ കൃഷിക്കാര്‍ അദ്ധ്വാനിക്കുന്ന വയലുകളില്‍ വിതറണം. അത് ഇന്ത്യയുടെ മണ്ണും പൊടിയുമായി ഒത്തു ചേരട്ടെ ''.
നെഹ്റുവിന്‍റെ ആഗ്രഹ പൂര്‍ത്തിക്കായി ജൂണ്‍ 8- ന് ചിതാഭസ്മം അലഹാബാദിലെ ത്രീവേണീ സംഗമത്തില്‍ ഒഴുക്കി.ജൂണ്‍ 12 ന് ഹിമാലയത്തിലും രാജ്യമെങ്ങുമുളള കൃഷിയിടങ്ങളിലും പാടങ്ങളിലും വിമാനം വഴി വിതറി.
നെഹ്‌റു ജീവിതരേഖ
ജനനം - നവംബര്‍ 14, 1889 (അലഹാബാദ്) അച്ഛന്‍ - മോത്തിലാല്‍ നെഹ്റു അമ്മ - സ്വരൂപ റാണി ഭാര്യ - കമലാ നെഹ്റു സഹോദരിമാര്‍ - വിജയലക്സ്മി പണ്ഡിറ്റ്, കൃഷ്ണാ ഹഠിസിങ് പുത്രി - ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി ചെറുമക്കള്‍ - രാജീവ് ഗാന്ധി, സഞ്ജയ് ഗാന്ധി
ഗൃഹവിദ്യാഭ്യാസത്തിനുശേഷം ഇംഗ്ളണ്ടിലെ ഹാരോസ്കൂള്‍, കേംബ്രിജിലെ ട്രിനിറ്റികോളജ് എന്നിവിടങ്ങളില്‍ പഠിച്ചു. എം.എ. പാസായി.ലണ്ടനിലെ ഇന്നര്‍ടെമ്പിളില്‍ നിന്ന് ബാരിസ്റ്റര്‍ ബിരുദം നേടി അലഹാബാദ് ഹൈക്കോടതിയില്‍ പ്രാക്ടീസാരംഭിച്ചു.
1916 - കമലാകൗളിനെ വിവാഹം കഴിച്ചു 1916 - ലക്നൗ കോണ്‍ഗ്രസ് സമ്മേളനത്തില്‍ വച്ച് ഗാന്ധിജിയെ കണ്ടുമുട്ടി 1917 - ഇന്ദിര ജനിച്ചു 1918 അലഹബാദ് ഹോം റൂള്‍ ലീഗ് സെക്രട്ടറിയായി 1921 ജയില്‍വാസം (1921 മുതല്‍ 45 വരെ ആറുതവണ ജയില്‍ശിക്ഷ അനുഭവിച്ചു) 1922-23 - വെയില്‍സ് രാജകുമാരന്‍റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയതിന് അറസ്റ്റ് വരിച്ചു. 1923 - അഖിലേന്ത്യാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, അലഹാബാദ് മുനിസിപ്പല്‍ ചെയര്‍മാന്‍ 1927 - മര്‍ദ്ദിത ജനതകളുടെ ലോകസമ്മേളനം (ബ്രസല്‍സ്) കോണ്‍ഗ്രസ് പ്രതിനിധിയായി. 1928 സൈമണ്‍ കമ്മീഷന്‍ ബഹിഷ്കരണത്തില്‍ പങ്കെടുത്തു. 1929 കോണ്‍ഗ്രസ് പ്രസിഡന്‍റായി, ലാഹോര്‍ സമ്മേളനത്തില്‍ അധ്യക്ഷന്‍( 1954 വരെ നാലുതവണ പ്രസിഡന്‍റായിരുന്നു) 1933 - ബീഹാര്‍ ഭൂകമ്പ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു 1934 - സിവില്‍നിയമ ലംഘന പ്രസ്ഥാനത്തില്‍ പങ്കെടുത്ത് അറസ്റ്റു വരിച്ചു, "ഗ്ളിംപ്സസ് ഓഫ് വേള്‍ഡ് ഹിസ്റ്ററി' പ്രസിദ്ധീകരിച്ചു. 1935 - യൂറോപ്പില്‍ ഭാര്യയുടെ ചികിത്സാര്‍ത്ഥം പോയി. 1936 - കമലാ നെഹ്റു അന്തരിച്ചു. 1936 - ആത്മകഥ പ്രസിദ്ധപ്പെടുത്തി (1934-35 കാലയളവില്‍ ജയിലില്‍ വച്ചായിരുന്നു രചന) 1937 - സാമ്പത്തികാസൂത്രണത്തിന് ദേശീയ ആസൂത്രണകമ്മിറ്റി രൂപവല്‍ക്കരിച്ചു. 1938 - നാഷണല്‍ ഹെറാള്‍ഡ് പത്രം സ്ഥാപിച്ചു. 1939 - ആഭ്യന്തരയുദ്ധ സമയത്ത് സ്പെയിന്‍ സന്ദര്‍ശിച്ചു, അഖിലേന്ത്യാ നാട്ടു രാജ്യ പ്രജാസമ്മേളന പ്രസിഡന്‍റ്, ചൈന സന്ദര്‍ശിച്ചു 1942 - ക്രിപ്സ് മിഷനുമായി ഭരണപരിഷ്കാര ചര്‍ച്ച 1944 - " ഇന്ത്യയെ കണ്ടെത്തല്‍' രചന 1946 - ഐ.എന്‍.എ. നേതാക്കളുടെ കേസുവിചാരണയില്‍ അവര്‍ക്കായി വാദിച്ചു, ഇടക്കാല സക്കാരിന്‍റെ ഉപാധ്യക്ഷന്‍. 1947- ഡല്‍ഹിയില്‍ ഏഷ്യന്‍ രാഷ്ട്രങ്ങളുടെ സമ്മേളനം വിളിച്ചുകൂട്ടി, സ്വാതന്ത്ര്യ പ്രാപ്തിയോടെ ഇന്ത്യന്‍ പ്രധാനമന്ത്രിയായി, 1947-- - മരണംവരെ പ്രധാനമന്ത്രിപദവും വിദേശകാര്യമന്ത്രി സ്ഥാനവും വഹിച്ചു. 1948 - കോമണ്‍വെല്‍ത്ത് പ്രധാനമന്ത്രിമാരുടെ സമ്മേളനത്തിലും ഐക്യരാഷ്ട്ര ജനറല്‍ അസംബ്ളിയിലും പങ്കെടുത്തു. 1953-55 - അമേരിക്ക, കാനഡ, ചൈന, റഷ്യ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. 1953 - എലിസബത്ത് രാജ്ഞിയുടെ കിരീടധാരണ ചടങ്ങില്‍ പങ്കെടുത്തു. 1954 - ദക്ഷിണപൂര്‍വേഷ്യന്‍ രാജ്യങ്ങളിലെ (1954) പ്രധാനമന്ത്രിമാരുടെ സമ്മേളനത്തില്‍ പങ്കെടുത്തു. 1955 - ഭാരതരത്നം 1964 മെയ് 27 - മരണം
നെഹ്റുവിനെക്കുറിച്ച് ടാഗോര്‍
"" അത്യുല്‍കൃഷ്ടമാണ് അദ്ദേഹത്തിന്‍റെ സ്വഭാവം. അടിയുറച്ചതാണ് അദ്ദേഹത്തിന്‍റെ വിശ്വാസം ഒരിക്കലും പരാജയപ്പെടാത്തതാണ് അദ്ദേഹത്തിന്‍റെ വീര്യം''
നെഹ്റുവിനെക്കുറിച്ച് ഡോ. എസ് രാധാകൃഷ്ണന്‍
"" നമ്മുടെ തലമുറയിലെ മഹാനായ വ്യക്തിയായിരുന്നു നെഹ്റു, മനുഷ്യ സ്വാതന്ത്ര്യത്തിനു വേണ്ടി നിരന്തരം പൊരുതിയ അത്യുന്നതനായ രാജ്യതന്ത്രജ്ഞനാണ് അദ്ദേഹം''.
നെഹ്റു ഗാന്ധിജിയെക്കുറിച്ച്
നമ്മുടെ ജീവിതത്തില്‍ നിന്ന് പ്രകാശം മറഞ്ഞുപോയിരിക്കുന്നു. എവിടെയും ഇരുട്ടാണ്. എന്തു പറയണമെന്നോ എങ്ങനെ പറയണമെന്നോ എനിക്കറിയില്ല. ബാപ്പു, നമ്മുടെ പ്രിയപ്പെട്ട നേതാവ്, നമ്മുടെ രാഷ്ട്രത്തിന്‍റെ പിതാവ് നമ്മെ വിട്ടു പോയി.
ഒരു പക്ഷേ അങ്ങനെ പറയുന്നത് ശരിയല്ലായിരിക്കാം. എങ്കിലും ഇത്രയും കാലം നാം അദ്ദേഹത്തെ കണ്ടിരുന്നതുപോലെ ഇനി നമുക്ക് അദ്ദേഹത്തെ കാണാനാവില്ല. ഉപദേശം തേടി അങ്ങോട്ട് പോകാനാവില്ല. എനിക്കു മാത്രമല്ല, ഈ രാജ്യത്തിലെ ലക്ഷോപലക്ഷം ജനങ്ങള്‍ക്കും ഒരു കനത്ത പ്രഹരമാണ്.
നെഹ്റുവിന്‍റെ ആത്മകഥയില്‍ നിന്ന്
ഒറ്റ ഇല പോലുമില്ലാതെ മരങ്ങളൊക്കെ നഗ്നമായി നിലകൊണ്ടു. വസന്തം വരുംവരെ ശോഷച്ച് വിളറി അവ അങ്ങനെ നിന്നിരുന്നു.
വസന്തം വന്നു. ചൂടു നല്‍കി. അവയുടെ അന്തരാത്മാവിലേക്ക് ജീവന്‍റെ സന്ദേശം ഒഴുകിച്ചെന്നു. പെട്ടൈന്നൊരു ചലനം. അരയാലുകളും മറ്റു മരങ്ങളും ഞെട്ടിയുണര്‍ന്നു. ഒരു നിഗൂഢത അവയെ വലയം ചെയ്തു നിന്നു.
അദൃശ്യമായ, അജ്ഞാതമായ എന്തോ നടക്കുംപോലെ ആയിരം പച്ചനാമ്പുകള്‍ പെട്ടെന്ന് പൊട്ടിവിരിഞ്ഞു. അവ സൂര്യപ്രകാശത്തില്‍ തിങ്ങിക്കളിച്ചു. ഞാനത് അത്ഭുതത്തോടെ നോക്കി നിന്നു.
വിലാപകാവ്യം
നെഹ്റുവിന്‍റെ മരണത്തില്‍ വിലപിച്ചു റഷ്യന്‍ കവയിതി മദാം മിര്‍ഡ്സേ കെമ്പേ ഇങ്ങനെ പറയുന്നു
അഗ്നിനാളമായിരുന്നല്ലോ ഞാന്‍, ഇന്നോ ചിതാ-
ഭസ്്മമായി, കേള്‍ക്കൂ, പാട്ടുപാടുകയാണീച്ചാമ്പല്‍
" ഉയര്‍ത്തൂ, വാനിലേക്കുയര്‍ത്തൂ, പറന്നീടാന്‍
കൊതിപ്പൂ ചിറകേലും ചാമ്പലാണല്ലോ ഞങ്ങള്‍!
വിണ്ണിന്‍റെ കടുംനീല വര്‍ണത്തില്‍നിന്നും വാരി-
ച്ചിന്നുക, വിതച്ചീടുകിന്ത്യതന്‍ വിരിമാറില്‍
ആകെ മൂടട്ടെ മൂടുപടമായുലര്‍ന്നു വീ-
ണേറെ ലോലമായ്, മന്ദം മന്ത്രിക്കും ഞാനന്നേരം
വന്നു ഞാനമ്മേ, എന്നെയറിഞ്ഞോ? ഞാനെന്‍റേതാ
ജന്മവും മൃതിയുമെന്നമ്മയ്ക്കായ് സമര്‍പ്പിച്ചു
ജീവിക്കും കാലത്തഗ്നിജ്വാലയായ്, മരണത്തി-
ലീവെറും വെണ്‍ചാമ്പലായ്, മുഴുവന്‍ സമര്‍പ്പിച്ചു,
എന്നെയാ മാറില്‍ ചേര്‍ത്തു മുറുകെപ്പുണര്‍ന്നുംകൊ-
ണ്ടമ്മയോതുന്നു, "കുഞ്ഞേ, ജവാഹര്‍ വന്നാലും നീ,
നിന്നെ വിശ്രമിച്ചീടാന്‍ സമ്മതിക്കില്ല; ഞാനെന്‍ പൊന്മകള്‍ പുകീടൊല്ലാ മൃതിതന്‍ ദൂരം തീരം;