എഞ്ചിനിയറിംഗ് ബിരുദവും പിന്നീട് ഓസ്‍ട്രേലിയയില്‍ നിന്നും ബിരുദാനന്തര ബിരുദവും നേടിയ അഖിലേഷിന് സാധാരണ ജനങ്ങള്‍ക്കിടയില്‍ ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കാന്‍ യാതൊരു മടിയുമുണ്ടായില്ലെന്നതാണ് അദ്ദേഹത്തിന്‍റെ മുഖ്യ വിജയരഹസ്യം. തെരഞ്ഞെടുപ്പില്‍ ഇറങ്ങുന്നതിന് മുമ്പ് തന്‍റെ പാര്‍ട്ടിയിലെ മുന്‍ സ്ഥാനാര്‍ത്ഥി ഗുണ്ടകളെ പുറത്താക്കിക്കൊണ്ടാണ് അദ്ദേഹം പ്രവര്‍ത്തനം ആരംഭിച്ചത്. ഈ നീക്കത്തിന്‍റെ ആവശ്യകത എന്തായിരുന്നുവെന്നത് വ്യക്തമായി അറിയാമായിരുന്ന അഖിലേഷ് സമാജ്‌വാദി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സമഗ്രമായ മാറ്റങ്ങള്‍ വരുത്തി.
അതിന്‍റെ ആദ്യപടിയായിരുന്നു കംപ്യൂട്ടറിനോടും ഇംഗ്ലീഷിനോടും പാര്‍ട്ടിക്കുള്ള എതിര്‍പ്പ് ഇല്ലാതാക്കിയത്. തെരഞ്ഞെടുപ്പില്‍ സൗജന്യ ലാപ്ടോപ് വാഗ്ദാനം ചെയ്തു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് പ്രോത്സാഹനം നല്‍കുന്നതിനുള്ള പ്രഖ്യാപനങ്ങള്‍ നടത്തി. പാര്‍ട്ടി നോട്ടീസുകള്‍ പ്രാദേശിക ഭാഷയിലും ഇംഗ്ലീഷിലും ഇറക്കി. അങ്ങനെ യുവതലമറയുടെ വോട്ട് പിടിച്ചതിനൊപ്പം അച്ഛന്‍ മുലായം സിംഗ് യാദവിനെ കൂടെ കൂട്ടി പരമ്പരാഗത വോട്ടുകളും സ്വന്തമാക്കി.
മുലായം സിംഗ് യാദവ് അഖിലേഷിന്‍റെ പിന്നില്‍ നിന്നാണ് പ്രവര്‍ത്തിച്ചത്. സ്വന്തം അച്ഛനെ മുന്നില്‍ നിര്‍ത്തി പ്രവര്‍ത്തിപ്പിച്ച് പിന്നില്‍ നിന്നും ഗുണ്ടകളെ വിട്ട് സ്വന്തം രാഷ്‍ട്രീയ തട്ടകത്തിലെ നേതാക്കളുടെ തന്നെ മുണ്ടുരിയിച്ച മക്കള്‍നേതാക്കള്‍ക്കൊക്കെ ഇതൊരു പാഠമാക്കാവുന്നതാണ്.
അഖിലേഷ് ഉത്തര്‍പ്രദേശില്‍ ആറു മാസം മുമ്പേ തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയിരുന്നു. രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശില്‍ മൂന്ന് മാസം തമ്പടിച്ച് മുന്നൂറിലധികം പ്രചരണ യോഗങ്ങളില്‍ പങ്കെടുത്തപ്പോള്‍ സംസ്ഥാനത്ത് പതിനായിരത്തിലധികം കിലോമീറ്ററുകള്‍ യാത്ര ചെയ്ത് എണ്ണൂറിലധികം പ്രചരണ യോഗങ്ങളിലാണ് അഖിലേഷ് പങ്കെടുത്തത്. രാഷ്‍ട്രീയത്തിലെ ഗ്രൂപ്പ് കളികളിലൂടെയും സ്വാധീനത്തിലൂടെയും സ്ഥാനാര്‍ത്ഥിത്വം നേടിയെടുത്ത് തെരഞ്ഞെടുപ്പിന് മുന്‍പ് മാത്രം പ്രചരണ തന്ത്രങ്ങളുമായി ഇറങ്ങുന്ന എല്ലാ യുവ രാഷ്‍ട്രീയ നേതാക്കള്‍ക്കും അഖിലേഷിന്‍റെ ഈ പ്രവര്‍ത്തനരീതി മാതൃകയാക്കാവുന്നതാണ്.
Akhilesh's magic UP potion involved attempting to strip the party of its image as a "party of goons" in the words of political rivals. Through his campaign he talked law and order as his party's foremost agenda and after the SP's win promised UP freedom from Goonda Raj. He had other challenges. Winning UP was hard work. Akhilesh traveled about 10,000 km and held 800 rallies in UP over the last six months.