പത്തുരൂപ നൽകിയില്ല, യുവാവിനെ സുഹൃത്തുക്കൾ ചേർന്ന് ചുട്ടുകൊന്നു !

Webdunia
ശനി, 29 ഫെബ്രുവരി 2020 (16:15 IST)
ഭോപ്പാൽ: പത്തുരൂപ നൽകത്തതിന്റെ ദേഷ്യം തീർക്കാൻ സുഹൃത്തുക്കൾ ചേർന്ന് തീകൊളുത്തിയ യുവാവ് മരിച്ചു. ഉജ്ജൈയ്‌നിലെ നാനാക്കേഡയിൽലാണ് ക്രൂരമായ സംഭവം ഉണ്ടായത്. ഗണേഷ് എന്ന യുവാവാണ് ചികിത്സയിലിരിക്കെ മരിച്ചത്. സംഭവത്തിൽ സൂരജ്, ശുഭാം എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
 
ഫെബ്രുവരി 22നായിരുന്നു സംഭവം. സൂരജും ശുഭാമും ഗണേഷിനോട് 10 രൂപ ചോദിച്ചിരുന്നു. എന്നാൽ ഇത് നൽകാൻ ഗണേഷ് തയ്യാറായില്ല. ഇതോടെ യുവാക്കളിൽ ഒരാൾ ഗണേഷിന്റെ കയ്യിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. നിമിഷനേരം കൊണ്ട് ഗണേഷിന്റെ  ശരിരത്തിലേക്ക് തീ പടർന്നുപിടിച്ചു.
 
ഗുരുതരമായി പൊള്ളലേറ്റ ഗണേഷിനെ ഇൻഡോറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. എന്നാൽ ചികിത്സയിൽരിക്കെ ആറു ദിവസങ്ങൾക്ക് ശേഷം ഗണേഷ് മരണപ്പെട്ടു. പ്രതികൾ ഇരുവരും ചേർന്ന് യുവാവിനെ തീ കൊളുത്തുന്നത് സമീപത്തെ കെട്ടിടത്തിലെ സി‌സിടിവിയിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികൾക്കുമേൽ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.   

അനുബന്ധ വാര്‍ത്തകള്‍

Next Article