പറയാതെ അവൾ എങ്ങോട്ടും പോകില്ല, മൃതദേഹം കണ്ടെത്തിയ സ്ഥലം കുട്ടി മുൻപ് കണ്ടിട്ടില്ല, അന്വേഷണം വേണമെന്ന് ദേവനന്ദയുടെ മാതാപിതാക്കൾ

Webdunia
ശനി, 29 ഫെബ്രുവരി 2020 (15:48 IST)
കൊല്ലം: കൊല്ലം ഇത്തിക്കരയാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ ആറുവയസുകാരി ദേവനന്ദയുടെ മരണത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്ന് മാതാപിതാക്കൾ. നിമിഷനേരം കൊണ്ടാണ് കുട്ടിയെ കാണാതായത്, ദേവനന്ദയെ തട്ടിക്കൊണ്ടുപോയത് തന്നെയാണ് എന്നാണ് അമ്മ ധന്യ പറയുന്നത്.  
 
കുട്ടിയെ തട്ടിക്കൊണ്ടുപോയതുതന്നെയാണ് എന്നോട് പറയാതെ അവൾ എങ്ങോട്ടും പോകാറില്ല. ഒറ്റയ്ക്ക് ആ ഭഗത്തേയ്ക്ക് ഒന്നും കുട്ടി പോകില്ല. മകൾ ഷാൾ കൊണ്ട് കളിക്കുകയായിരുന്നു, അവൾ കളിക്കുന്ന ഷാളായിരുന്നു അത്. കുട്ടി ഒരിക്കലും ആറിന്റെ മറുകരയിലുള്ള ക്ഷേത്രത്തിലേക്ക് പോയിട്ടില്ല. അവളെ അങ്ങോട്ട് കൊണ്ടുപോയിട്ടേയില്ല.
 
മൃതദേഹം കണ്ടെത്തിയ സ്ഥലം മുൻപ് കുട്ടി കണ്ടിട്ടേയില്ല. വഴക്കു പറഞ്ഞാലും പിണങ്ങര്യിരിക്കുന്ന ശീലം കുട്ടിക്കില്ല. എന്റെ മറ്റൊരുഷാളും കാണാതായിട്ടുണ്ട്. അമ്മ ധന്യപറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് എന്നും നല്ല രീതിയിലൂള്ള അന്വേഷണം വേണം എന്നു അച്ഛൻ പ്രദീപ് ആവശ്യപ്പെട്ടിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article