ട്രാൻസ്​ജൻഡറിനെ ജനക്കൂട്ടം തല്ലിക്കൊന്നു; ദൃശ്യങ്ങള്‍ പകര്‍ത്തി - അറുപേര്‍ അറസ്‌റ്റില്‍

Webdunia
ബുധന്‍, 24 ജൂലൈ 2019 (09:54 IST)
പശ്ചിമ ബംഗാളിൽ ട്രാൻസ്​ജൻഡറിനെ ജനക്കൂട്ടം തല്ലിക്കൊന്നു. ജൽപൈഗുരി ജില്ലയിലെ നഗ്രകട്ടയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. സംഭവത്തില്‍ ഇതുവരെ ആറു പേരെ അറസ്‌റ്റ് ചെയ്‌തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ എത്തിയ ആളെന്ന് കരുതിയാണ് പ്രദേശവാസികൾ ട്രാൻസ്‌ ജൻഡറെ പിന്തുടര്‍ന്ന് ആക്രമിച്ചതെന്നാണ് വിവരം.

മര്‍ദ്ദനമേറ്റ് തറയില്‍ വീണ ട്രാൻസ്‌ ജൻഡറുടെ കല്ല് ഉപയോഗിച്ച് തലയിലിടിച്ചു. ഇതിനിടെ വയറിലും നെഞ്ചിലുമായി ചവിട്ടേല്‍ക്കുകയും ചെയ്‌തു. ചുറ്റും കൂടി നിന്നവര്‍ മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു.

വിവരമറിഞ്ഞ് പൊലീസ് എത്തുമ്പോള്‍ ചോരയിൽ കുളിച്ച നിലയിലായിരുന്നു ട്രാൻസ്‌ ജൻഡര്‍. ഗുരുതരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article