തൃശൂരിൽ ഗുണ്ടകൾ തമ്മില്‍ ഏറ്റുമുട്ടി; ചികിത്സയിലിരുന്നയാള്‍ മരിച്ചു - ഒരാള്‍ അറസ്‌റ്റില്‍

Webdunia
തിങ്കള്‍, 24 ജൂണ്‍ 2019 (19:11 IST)
തൃശൂരിൽ ഗുണ്ടകൾ തമ്മിലുണ്ടായ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞയാള്‍ മരിച്ചു. തൃശൂർ പെരുമ്പിള്ളിശേരി സ്വദേശി ബിനോയ് ആണ് കൊല്ലപ്പെട്ടത്.

ബിനോയിയെ ആക്രമിച്ച വിവേക് അറസ്‌റ്റിലയി. ഇന്നലെ അർധരാത്രിയായിരുന്നു വിവേകും ബിനോയിയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.

ശക്തന്‍ സ്‌റ്റാന്‍‌ഡിന് സമീപത്തെ കടയില്‍ വെച്ചാണ് ഇരുവരും തമ്മില്‍ വക്കുതര്‍ക്കമുണ്ടായത്. തുടര്‍ന്ന് സംഘര്‍ഷത്തിലേക്ക് നീങ്ങുകയും ബിനോയിയുടെ കഴുത്തിൽ വിവേക് കൊളുത്തു കൊണ്ട് കുത്തുകയുമായിരുന്നു.

ഗുരുതരമായി പരുക്കേറ്റ ബിനോയിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് മരണം സംഭവിച്ചു. വിവേകും ബിനോയിയും വിവിധ കേസുകളില്‍ പ്രതിയാണെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article