പത്തുരൂപ വാഗ്ദാനം ചെയ്‌ത് നാലു വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു; അയല്‍വാസി അറസ്‌റ്റില്‍
പത്തുരൂപ നൽകാമെന്ന് പറഞ്ഞ് നാലുവയസുകാരിയെ അയല്‍വാസി ക്രൂരമായി ബലാത്സംഗം ചെയ്‌തു. ഉത്തർപ്രദേശിലെ സാകിർ നഗറിൽ ഈ മാസം 19നാണ് സംഭവം. പ്രതിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.
കഴിഞ്ഞ ബുധനാഴ്‌ച കാണാതായ കുട്ടിയെ ശനിയാഴ്‌ചയാണ് ബന്ധുക്കള്‍ കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ പീഡനം നടന്നതായി വ്യക്തമായി.
കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പത്തുരൂപ നൽകാമെന്ന് പറഞ്ഞ് അയൽവാസി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു എന്ന് കുട്ടി മൊഴി നല്‍കിയതോടെയാണ് പ്രതി പിടിയിലായത്.
ആരോഗ്യ നില മോശമായി തുടരുന്നതിനാല്‍ കുട്ടിയുടെ ചികിത്സ തുടരുകയാണ്. പിടിയിലായ അയല്‍വാസിക്കെതിരെ പോക്‍സോ അടക്കമുള്ള വകുപ്പുകൾ പ്രകാരമാണു കേസെടുത്തത്. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരുകയാണ്.