അഭിനന്ദൻ വർധമാന്റെ മീശ ദേശീയ മീശയായി പ്രഖ്യാപിക്കണം, ലോക്സഭയിൽ ആവശ്യം ഉന്നയിച്ച് കോൺഗ്രസ് എംപി

Webdunia
തിങ്കള്‍, 24 ജൂണ്‍ 2019 (18:38 IST)
ഇന്ത്യക്കെതിരെയുള്ള വ്യോമാക്രമണം ചെറുക്കുന്നതിനിടെ പാകിസ്ഥാന്റെ പിടിയിലായ ഇന്ത്യൻ വ്യോമസേന വിംഗ് കമാൻഡർ അഭിനന്ദർ വർധമാന്റെ മീശ ദേശീയ മീശയായി പ്രഖ്യാപിക്കണമെന്ന് ലോക്സഭയിലെ കോൺഗ്രസ് കക്ഷി നേതാവ് അധിർ രഞ്ജൻ ചൗദരി. അഭിനന്ദർ വർധമാനെ പുരസ്കാരം നാൽകി ആദരിക്കണം എന്നും കോൺഗ്രസ് എംപി ലോക്‌സയിൽ ആവശ്യം ഉന്നയിച്ചു. 
 
ബാലാക്കോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെ തുടർന്ന് പാകിസ്ഥാൻ യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമാതിർത്തി കടക്കാൻ ശ്രമിച്ചതോടെ മിഗ് 20 വിമാനം ഉപയോഗിച്ച് അഭിനന്ദൻ പാക് വിമാനം വെടിവച്ചു വീഴ്ത്തിയിരുന്നു. തുടർന്നാണ് അഭിനന്ദൻ പകിസ്ഥാൻ സൈന്യത്തിന്റെ പിടിയിലായത്. ഇന്ത്യയുടെ ശക്തമായ നയതന്ത്ര നീക്കത്തെ തുടർന്ന് രണ്ട് ദിവസത്തിന് ശേഷം പാകിസ്ഥാൻ അഭിനന്ദനെ ഇന്ത്യക്ക് കൈമറുകയായിരുന്നു. അഭിനന്ദനെ അനുകരിച്ച് പിന്നീട് നിരവധിപേർ സമാനമായ രീതിയിൽ മീശ വച്ചിരുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ ഇത് ഒരു ട്രെൻഡയി മാറുകയും ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

Next Article