ഓസ്ട്രേലിയയിലെ ക്വീൻസ് ലാൻഡിലുള്ള മൗണ്ട് ഇസായിൽ കയക്കിങ്ങിനെത്തിയതായിരുന്നു മാർട്ടിൻ മുള്ളർ. ഇതിനിടെയാണ് ഒരു ചതുപ്പിന് സമീപത്ത് കൂറ്റൻ മുതലയും പെരുമ്പാമ്പും ഏറ്റുമുട്ടുന്നത് മുള്ളർ കണ്ട. ശുദ്ധ ജലത്തിൽ ജീവിക്കുന്ന കൂറ്റൻ മുതലയും, ഓസ്ട്രേലിയയിലെ തന്നെ വലിയ പെരുമ്പാമ്പുകളിലൊന്നായ ഒലീസ് പൈതൺ വിഭാഗത്തിൽപ്പെട്ട ഭീമാകാരനായ പെരുമ്പാമ്പും തമ്മിലായിരുന്നു ഏറ്റുമുട്ടൽ.
ഏറ്റുമുട്ടലിൽ പെരുമ്പാമ്പ് താന്നെ വിജയിച്ചു. ചുറ്റിവരിഞ്ഞ് ഒടുവിൽ ഏറെ സമയമെടുത്ത് പെരുമ്പാമ്പ് മുതലയെ മുഴുവനും അകത്താക്കി. പതിമൂന്നടിയോള നീളം വക്കുന്ന പെരുമ്പാമ്പുകളാണ് ഒലീവ് പൈതൺ. മുതലയും മോഷക്കാരനല്ല. തരംകിട്ടിയാൽ പാമ്പുകളെ അകത്താക്കാറുള്ള ശുദ്ധജല മുതലകൾ നാലടിയോളം നീളംവക്കാറുണ്ട്. വായ വിടർത്തി വലിയ മുതലയെ അകത്താക്കുന്ന പെരുമ്പാമ്പിന്റെ ചിത്രം ആരെയും ഭായപ്പെടുത്തും.