വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു ദൃശ്യങ്ങൾ ബന്ധുക്കൾക്ക് അയച്ച യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യർ
ചൊവ്വ, 26 മാര്‍ച്ച് 2024 (18:17 IST)
ഇടുക്കി: വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ ബന്ധുക്കൾക്ക് അയച്ച യുവാവ് അറസ്റ്റിലായി. കട്ടപ്പന തൊപ്പിപ്പാള കുമ്പളക്കുഴി വീട്ടിൽ വിപിൻ എന്ന ഇരുപത്തിനാലുകാരനാണ് അടിമാലി പോലീസിന്റെ പിടിയിലായത്.
 
അടുത്തിടപഴകിയ ശേഷം പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി ലോഡ്ജിൽ വിളിച്ചു വരുത്തിയായിരുന്നു ഇയാൾ പീഡിപ്പിച്ചത്. അടിമാലി സ്വദേശിയാണ് പെൺകുട്ടി.
 
ഇതിനു ശേഷം ഈ ദൃശ്യങ്ങൾ പകർത്തുകയും പെൺകുട്ടിയുടെ ബന്ധുക്കൾക്ക് അയച്ചു കൊടുക്കുകയും ചെയ്തു. പരാതിയെ തുടർന്ന് അടിമാലി എസ്.ഐ അഭിരാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.  
 

അനുബന്ധ വാര്‍ത്തകള്‍

Next Article