ഡൽഹിയിൽ ഒരു കുടുംബത്തിലെ 5 പേർ മരിച്ച നിലയിൽ കണ്ടെത്തിയത് കൂട്ടക്കൊല, കുട്ടികളെ കൊലപ്പെടുത്തിയത് കണ്ണുകെട്ടി കളിക്കാം എന്നുപറഞ്ഞ്

Webdunia
ശനി, 15 ഫെബ്രുവരി 2020 (17:14 IST)
ഡൽഹി: ഡൽഹിയിലെ ബജൻപൂരിൽ ഒരു കുടുംബാത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത് കൂട്ടക്കൊലയെന്ന് പൊലീസ്. ബന്ധുവായ പ്രഭുനാഥ് (26) ആണ് കൊലപാതകങ്ങൾക്ക് പിന്നിൽ എന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. ശംഭു ചൗധരി(43) ഭാര്യ സുനിത (37) മക്കളായ ശിവം (17) കോമൾ (12) സച്ചിൻ (14) എന്നിവരെയാണ് പ്രഭുനാഥ് കൊലപ്പെടുത്തിയത്.
 
പണമിടപാടുമായി ബന്ധപ്പെട്ട് തർക്കമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്. 30000 രൂപ പ്രതി ശംഭുവിൽനിന്നും കടം വാങ്ങിയിരുന്നു. ഫെബ്രുവരി മൂന്നിന് ഇയാൾ ശംഭുവിന്റെ വീട്ടിൽ എത്തിയതോടെ ഭാര്യ സുനിതയുമായി ഇതേ ചൊല്ലി തർക്കമുണ്ടായി തർക്കത്തിനിടെ സുനിതയെ പ്രതി ഇരുമ്പ് വടികൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
 
ഈ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. വീട്ടിൽ നിന്നും രക്ഷപ്പെടാൻ ഒരുങ്ങുമ്പോഴാണ് ട്യൂഷൻ കഴിഞ്ഞ് മകൻ കോമൾ എത്തിയത്. കണ്ണുകെട്ടി കളിയ്ക്കാം എന്ന വ്യജേന കുട്ടിയുടെ കണ്ണു കെട്ടിയ ശേഷം ഇരുമ്പ് വടികൊണ്ട് അടിച്ച് കുട്ടിയെയും കൊലപ്പെടുത്തി. സ്കൂൾ വിട്ടെത്തിയ ശിവയെയും സച്ചിനെയും സമാനമായ രീതിയിൽ തന്നെ കൊലപ്പെടുത്തി,  
 
വീടുപൂട്ടി പുറത്തുകടന്ന പ്രതി ശംഭു ചൗദരിയെ ഫോണിൽ വിളിച്ച് രാത്രി 7.30ന് തമ്മിൽ കാണാം എന്ന് പറയുകയായിരുന്നു. പിന്നീട് ഇരുവരും ഒരുമിച്ച് മദ്യപിച്ചു. ശംഭുവിനൊപ്പം തന്നെ പ്രതി വീട്ടിലേയ്ക്ക് മടങ്ങി. 11 മണിയോടെ ശംഭു വീട്ടിലേയ്ക്ക് കയറാൻ ശ്രമിയ്ക്കുന്നതിനിടെ ഇരുമ്പ് വടികൊണ്ട് അടിച്ച് ശംഭുവിനെയും കൊലപ്പെടുത്തി. ശേഷം മൃതദേഹം വീടിനുള്ളിലേയ്ക് മാറ്റി വീട് പൂട്ടി രക്ഷപ്പെടുകയായിരുന്നു.
 
വീട്ടിൽനിന്നും ദുർഗന്ധം വമിയ്ക്കുന്നു എന്ന് അയൽവസികൾ അറിയിച്ചതോടെ പൊലീസ് എത്തി പരിശോധിച്ചതോടെയാണ്  മൃതദേഹങ്ങൾ കണ്ടെത്തിയത്. ആത്മഹത്യ എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ പിന്നീട് കൊലപാതകമാണെന്ന് വ്യക്തമാവുകയായിരുന്നു. കൊലപാകങ്ങൾക്ക് ശേഷം ഇയാൾ കോളനിയിൽനിന്നും പുറത്തുകടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഒളിവിൽ പോയ പ്രതിയെ വടക്കുകിഴക്ക് ഡൽഹിയിൽനിന്നുമാണ് പൊലീസ് പിടികൂടിയത്.   

അനുബന്ധ വാര്‍ത്തകള്‍

Next Article