ഇനിയും ഇളവുകൾ നൽകില്ല, ആധാറുമായി ലിങ്ക് ചെയ്യാത്ത പാൻകാർഡുകൾ റദ്ദാക്കുമെന്ന് ആദായ നികുതി വകുപ്പ്

ശനി, 15 ഫെബ്രുവരി 2020 (14:59 IST)
ഡൽഹി: ആധാറുമായി ബന്ധിപ്പിയ്ക്കാത്ത പാൻകാർഡുകൾ റദ്ദാക്കുമെന്ന് ആദായ നികുതി വകുപ്പിന്റെ അന്ത്യ ശാസനം. മാർച്ച് 31 വരെയാണ് ആധാറും പാൻകാർഡും തമ്മിൽ ബന്ധിപ്പിയ്ക്കുന്നതിന് കേന്ദ്ര സർക്കാർ സമയപരിധി നീട്ടി നൽകിയിരിയ്ക്കുന്നത്. ഇതിനകം നിരവധി തവണ സമയം നീട്ടി നൽകിയതോടെയാണ് ആദായ നികുതി വാകുപ്പ് അന്ത്യ ശാസനം നൽകിയിരിയ്ക്കുന്നത്.
 
2020 മാർച്ച് 31 ശേഷം ആധാറും പാൻകാർഡും തമ്മിൽ ലിങ്ക് ചെയ്യുന്നതിന് സമയം നീട്ടി നൽകില്ല. ലിങ്ക് ചെയ്യാത്ത പക്ഷം പാൻകാർഡുകൾ റദ്ദാകും. പാൻ കാർഡ് പ്രവർത്തനരഹിതമായാൽ അതുമൂലമുണ്ടാകുന്ന എല്ലാ പ്രശ്നങ്ങൾക്കും ഉടമകൾ തന്നെയായിരിയ്ക്കും ഉത്തരവാദികൾ എന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
 
പാൻകാർഡ് ആധാറുമായി ബന്ധിപ്പിയ്ക്കുന്നതിന് നേരത്തെ നിരവധി തവണ കേന്ദ്ര സർക്കാർ സമയപരിധി നീട്ടി നൽകിയിരുന്നു. രാജ്യത്ത് 17.57 കോടി ആളുകൾ ആധാറുമായി പാൻ‌കാർഡ് ലിങ്ക് ചെയ്തിട്ടില്ല എന്നാണ് ആദായ നികുതി വകുപ്പിന്റെ കണക്ക്.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍