യുഎസിലെ മിസിസിപ്പിയില്‍ മോഷ്ടാക്കളുടെ വെടിയേറ്റ് ഇന്ത്യക്കാരനായ യുവാവ് മരിച്ചു. ഇരുപത്തിയൊന്നുകാരനായ ജലന്ദര്‍ സ്വദേശിയായ സന്ദീപ് സിംഗ് എന്ന യുവാവാണ് മരിച്ചത്. ഞായറാഴ്ചയായിരുന്നു ദാരുണമായ ഈ സംഭവം നടന്നത്.
മോഷണ ശ്രമത്തിനിടെ താമസസ്ഥലത്തിന് മുന്നില്‍ വച്ചാണ് സന്ദീപ് സിംഗിന് വെടിയേറ്റത്. സന്ദീപിന്റെ കൈയിലുണ്ടായിരുന്ന പണവും മൊബൈല്‍ ഫോണും തട്ടിയെടുത്തശേഷാണ് മോഷ്ടാക്കള്‍ വെടിയുതിര്‍ത്തത്. വയറിനു വെടിയേറ്റ സന്ദീപിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും തിങ്കളാഴ്ച മരണം സംഭവിക്കുകയായിരുന്നു.