വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം: യുവാവ് പിടിയിൽ

എ കെ ജെ അയ്യർ
വെള്ളി, 3 ജനുവരി 2025 (13:08 IST)
ആലപ്പുഴ : പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം കാട്ടിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കീരിക്കാട് ഇരുംബാണി ലക്ഷംവീട്ടില്‍ അഖിലിനെ (27)യാണ് മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാവിലെ ആറു മണിയോടെയാണ് സംഭവം. സൈക്കിളില്‍ ട്യൂഷന് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ ഇയാള്‍ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് കടന്ന് പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
 
എന്നാല്‍ സംഭവത്തില്‍ ഭയന്ന കുട്ടി നിലവിളിച്ച് ഓടിയതോടെ പ്രതി ബൈക്കില്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് പെണ്‍കുട്ടി വീട്ടിലെത്തി വിവരം അറിയിക്കുകയും കുട്ടിയുടെ മാതാപിതാക്കള്‍ മാന്നാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.  കേസെടുത്ത മാന്നാര്‍ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. മാന്നാര്‍ സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ എ അനിഷ്, എസ് ഐ അഭിറാം, സിഎസ് ഗ്രേഡ് എസ് ഐ സുദീപ്, പ്രൊബേഷന്‍ എസ് ഐ നൗഫല്‍, എന്നിവരടങ്ങിയ സംഘമാണ് അഖിലിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article