തിരുവനന്തപുരം: പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്ത കേസില്‍ നവവരനെ പോലീസ് അറസ്റ്റ് ചെയ്തു. വിതുര സ്വദേശിയായ 24 കാരനും വര്‍ക്കല ഇലകമണ്‍ സ്വദേശിനിയായ 17 കാരിയും തമ്മില്‍ പ്രണയത്തില്‍ ആയിരുന്നു.
പെണ്‍കുട്ടിയുടെ നിര്‍ബന്ധത്തിനു വഴങ്ങി കഴിഞ്ഞ മേയില്‍ ഇവരുടെ വിവാഹം കഴിഞ്ഞു. ഗര്‍ഭിണിയായ പെണ്‍കുട്ടി പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി എത്തിയപ്പോള്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയിട്ടില്ലെന്നു തിരിച്ചറിഞ്ഞ ഡോക്ടറാണ് അയിരൂര്‍ പോലീസില്‍ വിവരം അറിയിച്ചത്. പോലീസ് പോക്‌സോ വകുപ്പു ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്ത് യുവാവിനെ അറസ്റ്റു ചെയ്തു. അറസ്റ്റിലായ യുവാവിനെ കോടതി റിമാന്‍ഡ് ചെയ്തു. ശൈശവ വിവാഹ നിരോധന നിയമം, പോക്‌സോ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളും പ്രതികളാണെന്ന് പോലീസ് പറഞ്ഞു