പ്രണയം നടിച്ച് യുവതിയെ ആദ്യം രഞ്ചിഷ് വശത്താക്കി. പിന്നീട് വിവാഹ വാഗ്ദാനം നൽകിയാണ് യുവതിയുടെ നഗ്ന ചിത്രങ്ങൾ ഇയാൾ കൈക്കലാക്കിയത്. പിന്നീട് ഈ ചിത്രങ്ങൾ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പല സ്ഥലങ്ങളിലെത്തിച്ച് നിരവധി തവണ പീഡിപ്പിച്ചു. നിരന്തരമായ ഭീഷണിക്കും പീഡനത്തിനും ഇരയായ യുവതി ഒടുവിൽ പൊലീസിൽ പരാതി നൽകുകയായിരുന്നു.