വിവാഹ വാഗ്ദാനം നൽകി 9 ലക്ഷം തട്ടിയ വിരുതൻ അറസ്റ്റിൽ

എ കെ ജെ അയ്യർ

ഞായര്‍, 8 ഡിസം‌ബര്‍ 2024 (12:21 IST)
ആലപ്പുഴ: യുവതിക്ക് വിവാഹ വാഗ്ദാനം നല്‍കി 9 ലക്ഷം രൂപ കൈക്കലാക്കിയ പ്രതി ആലപ്പുഴ നോര്‍ത്ത് പോലീസ് സ്റ്റേഷന്റെ പിടിയിലായി. മാരാരിക്കുളം തെക്കു പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ പാതിരപ്പള്ളി വടക്കേ അറ്റത്ത് വീട്ടില്‍ വിഷ്ണു.വി.ചന്ദ്രന്‍ ( 31) ആണ് പിടിയിലായത്.
 
ചെങ്ങന്നൂര്‍ സ്വദേശിയായ യുവതിയെയാണ് കബളിപ്പിച്ചത്. പട്ടാളത്തില്‍ ഇന്റലിജന്‍സ് ഓഫീസര്‍ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയുമായി ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി പലതവണയായി 9 ലക്ഷം രൂപ യുവതിയില്‍ നിന്നും കൈകലാക്കുകയും ചെയ്തു എന്നാണ് കേസ്. 
 
ഇതിനൊപ്പം സമാന രീതിയിലുള്ള കുറ്റകൃത്യങ്ങള്‍ പ്രതി ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്ന് ആലപ്പുഴ നോര്‍ത്ത് പോലീസ് സ്റ്റേഷന്‍ ഐ.എസ്.എച്ച്.ഒ എം. കെ. രാജേഷ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍