കൈക്കൂലി കേസിൽ മൂന്ന് നഗരസഭാ ജീവനക്കാർ പിടിയിൽ

എ കെ ജെ അയ്യർ

ഞായര്‍, 8 ഡിസം‌ബര്‍ 2024 (13:36 IST)
എറണാകുളം : കൈക്കൂലി കേസില്‍ കൊച്ചി കോര്‍പ്പറേഷനിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ മൂന്ന് നഗരസഭാ ജീവനക്കാരെ വിജിലന്‍സ് വിഭാഗം അറസ്റ്റ് ചെയ്തു. കൊച്ചി നഗരസഭയുടെ പള്ളുരുത്തി മേഖലാ ഓഫീസിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആര്‍.എസ്. മധു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷാറ, കണ്ടിജന്‍സി ജീവനക്കാരന്‍ ജോണ്‍ എന്നിവരാണ് പിടിയിലായത്.
 
പള്ളുരുത്തിയില്‍ തുടങ്ങാനിരിക്കുന്ന മൊബൈല്‍ സംബന്ധിച്ച ഉപകരണങ്ങളുടെ ഗോഡൗണിന് എന്‍.ഒ.സി  നല്‍കുന്നതിനായി പതിനായിരം രൂപാ കൈക്കൂലി വാങ്ങുമ്പോഴായിരുന്നു മൂവരും പിടിയിലായത്. ഇവര്‍ ഇതിനായി 50000 രൂപയാണ് ആലുവാ സ്വദേശിയോട് ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് വിജിലന്‍സില്‍ പരാതി നല്‍കിയതെന്ന് വിജിലന്‍സ് എസ്.പി. ശശിധരന്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍