സഹോദരിയെ മൺവെട്ടി കൊണ്ട് അടിച്ചു കൊന്ന ആൾക്ക് ജീവപര്യന്തം തടവ് ശിക്ഷ

എ കെ ജെ അയ്യർ
വെള്ളി, 10 മെയ് 2024 (21:05 IST)
ആലപ്പുഴ: സഹോദരിയെ മൺവെട്ടി കൊണ്ട് തലക്കടിച്ചു കൊന്ന കേസില്‍ സഹോദരന് ജീവപര്യന്തം ശിക്ഷ. നാല്‍പത്തിയേഴുകാരിയായ ഗിരിജ എന്ന 57 കാരിയാണ് കൊല്ലപ്പെട്ടത്. 2019 ഒക്ടോബറില്‍ സഹോദരൻ മണിക്കുട്ടന്‍റെ ആക്രമണത്തിലാണ് ഗിരിജ  കൊല്ലപ്പെട്ടത്. മാവേലിക്കര ജില്ലാ അഡീഷണൽ സെഷൻസ് കോടതി ആണ് ശിക്ഷ വിധിച്ചത്. 
 
അതേസമയം കേസിലെ രണ്ടാം പ്രതി കൃഷ്ണനെ കോടതി കുറ്റക്കാരൻ അല്ലെന്ന് കണ്ട് വിട്ടയച്ചു. കുടുംബ വീടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വാക്കുതർക്കത്തെ തുടർന്ന് മണിക്കുട്ടൻ സഹോദരിയെ മൺവെട്ടി കൊണ്ട് ആക്രമിക്കുകയായിരുന്നു. തലയ്ക്കേറ്റ ഗുരുതര പരിക്കാണ് ഗിരിജയുടെ മരണത്തിന് കാരണമായത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article