സൗഹൃദം പ്രണയമെന്ന് തെറ്റിദ്ധരിച്ചു, മിണ്ടാതിരുന്നതിന് യുവതിയുടെമേൽ പെട്രോളൊഴിച്ച് തീകൊളുത്തി ബസ് കണ്ടക്ടർ

Webdunia
ശനി, 22 ഫെബ്രുവരി 2020 (13:50 IST)
ഗൂഡല്ലൂർ: സ്വകാര്യ ബസ് കണ്ടക്ടർ സുഹൃത്തായ യുവതിയുടെ മേൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി. ഗൂഡല്ലൂരിലാണ് സംഭവം. സലോമി എന്ന യുവതിയെയാണ് ബസ് കണ്ടക്ടർ സുന്ദരമൂർത്തി അക്രമിച്ചത്. 20 ശതമാനം പൊള്ളലേറ്റ യുവതിയെ ഗൂഡല്ലൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 
സുന്ദരമൂർത്തിയും സലോമിയും അടുത്ത സുഹൃത്തുക്കളായിരുന്നു. എന്നാൽ സലോമിയുടെ സൗഹൃദത്തെ സുന്ദരമൂർത്തി പ്രണയമായി തെറ്റിദ്ധരിക്കുകയായിരുന്നു. ഇത് തിരിച്ചറിഞ്ഞതോടെ സലോമി ഇയാളുമായുള്ള സൗഹൃദം ആവസാനിപ്പിച്ചിരുന്നു. ഇതാണ് പ്രകോപനം ഉണ്ടാക്കിയത് എന്ന് പൊലീസ് പറഞ്ഞു.
 
തന്നൊട് മിണ്ടണം എന്ന് ആവശ്യപ്പെട്ട് സുന്ദരമൂർത്തി സലോമി ജോലി ചെയ്യുന്ന സ്ഥാപനത്തിൽ എത്തി. എന്നാൽ സൗഹൃദം തുടരാൻ സലോമി കൂട്ടാക്കിയില്ല. ഇതോടെ കയ്യിൽ കരുതിയ പെട്രോൾ യുവതിയുടെ ദേഹത്തൊഴൊച്ച് പ്രതി തീ കൊളുത്തുകയായിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

Next Article