ആദ്യ ഭാര്യയുമായി വിവാഹമോചനം വാങ്ങാതെ രണ്ടാമതും വിവാഹം ചെയ്തു; സിപിഎം നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

ചിപ്പി പീലിപ്പോസ്
ശനി, 22 ഫെബ്രുവരി 2020 (12:15 IST)
ആദ്യ വിവാഹത്തിൽ നിന്നും നിയമപരമായി വേർപിരിയാതെ രണ്ടാമതും വിവാഹം ചെയ്ത സി പി എം നേതാവിനെ പാർട്ടിൽ നിന്നും പുറത്താക്കി. ഡിവൈഎഫ്ഐ മുൻ ജില്ലാ ജില്ലാ പ്രസിഡന്‍റും പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് മുൻ അധ്യക്ഷനുമായിരുന്ന സജീഷിനെയാണ് പാർട്ടി പുറത്താക്കിയത്.   
 
ആദ്യഭാര്യയിൽ നിന്നും വിവാഹമോചനം നേടാതെയാണ് സജീഷ് രണ്ടാമത് കിളിമാനൂർ സ്വദേശിനിയെ വിവാഹം കഴിച്ചത്. ഇതിനെതിരെ ആദ്യ ഭാര്യ ജില്ല രജിസ്ട്രാര്‍ക്കും സിപിഎം നേതൃത്വത്തിനും പരാതി നല്‍കി. ഭാര്യയുടെ പരാതിയെ തുടർന്നാണ് നടപടി.
 
കുടുംബ പ്രശ്നങ്ങളുടെ പേരില്‍ പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ സ്ഥാനം ആറു മാസം മുമ്പാണ് രാജിവച്ചത്. സജീഷിനെതിരെ ഭാര്യ പരാതി നൽകിയപ്പോൾ തന്നെ പാര്‍ട്ടി ചുമതലകളില്‍ നിന്ന് സജീഷിനെ നേരത്തെ മാറ്റി നിര്‍ത്തിയിരുന്നു. പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കൂടുതൽ സങ്കീർണമാക്കിയതോടെയാണ് സജീഷിനെ പുറത്താക്കാനുള്ള തീരുമാനം പാർട്ടി എടുത്തത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article