മുംബൈയിൽ കറങ്ങാൻ പണം വേണം, ഭർത്താവുമായി പിണങ്ങിയ യുവതി രണ്ടുമാസം പ്രായമായ കുഞ്ഞിനെ വിറ്റു

Webdunia
വ്യാഴം, 13 ഓഗസ്റ്റ് 2020 (11:17 IST)
ഹൈദരാബാദ്: മുംബയില്‍ കറങ്ങുന്നതിനായി പണം കണ്ടെത്താൻ രണ്ടുമാസം മാത്രം പ്രായമായ ആൺകുഞ്ഞിനെ വിറ്റ് അമ്മ. സംഭവത്തിൽ ഹൈദരാബാദ് സ്വദേശി​ഷെയ്ഖ് സിയാഖാൻ പൊലീസ് പിടിയിലായി. 45,000 രൂപയ്ക്കാണ് ആൺകുഞ്ഞിനെ ഇവർ വിറ്റത്. കുഞ്ഞിനെ വിൽക്കാൻ ഇടനിലക്കാരായി പ്രവർത്തിച്ച അഞ്ചുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ പൊലീസ് സംരക്ഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റി. 
 
യുവതിയുമായി പിണങ്ങി ഭർത്താവ് ദിവസങ്ങൾക്ക് മുൻപ് വീടുവിട്ടിറങ്ങിയിരുന്നു. തുടർന്നാണ് മുംബൈയിലേക്ക് പോവുക എന്ന ഏറെ നളത്തെ ആഗ്രഹം പൂർത്തീകരിയ്ക്കാൻ ഇവർ തീരുമാനിച്ചത്. ഇതിന് പണം കണ്ടെത്തുന്നതിനായി ഇടനിലക്കാരുടെ സഹായത്തോടെ കുഞ്ഞിനെ രഹസ്യമായി വിൽക്കുകയായിരുന്നു. യുവതിയൂടെ പക്കൽ കുഞ്ഞിനെ കാണാത്തതിനെ തുടർന്ന് ഭർത്താവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ വിറ്റതായി കണ്ടെത്തിയത്.  

അനുബന്ധ വാര്‍ത്തകള്‍

Next Article