പത്താംക്ലാസ് വിദ്യാര്‍ഥിനിയെ ലോഡ്ജിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്തു; സംഭവം കണ്ണൂരില്‍

Webdunia
ചൊവ്വ, 4 ഡിസം‌ബര്‍ 2018 (10:54 IST)
കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌തതായി പരാതി. പത്താം ക്ലാസ്​ വിദ്യാർഥിനിയാണ് പീഡനത്തിനിരയായത്. നാലുപേർ ചേർന്ന് രണ്ടു ദിവസമായി പറശ്ശിനിക്കടവിലെ ലോഡ്ജില്‍ വെച്ച് ബലാത്സംഗം ചെയ്തുവെന്നാണ് പൊലീസിന് ലഭിച്ച പരാതി.

കണ്ണൂർ വനിതാസെൽ സിഐക്കാണ് പരാതി നൽകിയത്. സംഭവത്തിൽ നാലുപേർക്കെതിരെ തളിപ്പറമ്പ് പൊലീസ്​ കേസെടുത്തു. പ്രതികളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചു. ഇന്ന് വൈകിട്ടോടെ അറസ്‌റ്റ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞമാസം 17 നും 19 നുമാണ് സംഭവം നടന്നത്. കണ്ണൂര്‍ നഗരത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് പീഡനത്തിന് ഇരയായ പെണ്‍കുട്ടി. പെണ്‍കുട്ടിയുടെ സുഹൃത്ത് വഴിയാണ് വിവരം പുറത്തുവന്നത്. പെണ്‍കുട്ടിയെ ലോഡ്ജില്‍ എത്തിച്ചവരെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

Next Article