പിതാവിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം കിടപ്പിലായ അമ്മയെ ജീവനോടെ കത്തിച്ചു; മകന്‍ അറസ്‌റ്റില്‍

Webdunia
ചൊവ്വ, 9 ജൂലൈ 2019 (15:17 IST)
പിതാവിനോടുള്ള ദേഷ്യത്തില്‍ രോഗം ബാധിച്ച് കിടപ്പിലായ അമ്മയെ മകന്‍ ജീവനോടെ കത്തിച്ചു. ഒഡീഷയിലെ ബാലംഗീര്‍ ജില്ലയിലെ രാധാബഹാല ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. പ്രതിയായ സന്തോഷിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

ശനിയാഴ്‌ചയാണ് ഏഴ് വര്‍ഷത്തോളമായി കിടപ്പിലായ അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയത്. സന്തോഷും പിതാവായ രുഷി കര്‍സേലുമായി വാക്കുതര്‍ക്കമുണ്ടായി. വഴക്ക് രൂക്ഷമായതോടെ സന്തോഷ് പിതാവിനെ മരപ്പലക കൊണ്ട് മര്‍ദ്ദിച്ച് അവശനാക്കി.

ദേഷ്യം തീരാതെ സന്തോഷ് കിടപ്പിലായ അമ്മയെ കത്തിക്കുകയായിരുന്നു. രുഷിയുടെ നിലവിളി കേട്ട് സമീപവാസികള്‍ എത്തി തീ അണച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സ്ഥലത്ത് എത്തിയ പൊലീസ് തെളിവുകള്‍ ശേഖരിക്കുകയും സന്തോഷിനെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു.

അനുബന്ധ വാര്‍ത്തകള്‍

Next Article