കൃപാസനം പത്രം ഭക്ഷണത്തില്‍ കലര്‍ത്തി കഴിച്ച യുവതി ആശുപത്രിയിലായതിനെതുടര്‍ന്നാണ് കൃപാസനം അച്ചന്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. ഇതോടെ കൃപാസനം പത്രം സാക്ഷ്യം പങ്കുവെക്കാന്‍ മാത്രമേ ഉപയോഗിക്കാവൂ എന്നും, രോഗശാന്തിയ്ക്കായി ഉപയോഗിക്കരുതെന്നും ഫാദര്‍ വി പി ജോസഫ് വലിയവീട്ടില്‍ വ്യക്തമാക്കിയിരുന്നു. പത്രം കത്തിച്ച് ശരീരത്തില്‍ പുരട്ടാന്‍ ആരെയും പ്രോത്സാഹിപ്പിച്ചിട്ടില്ലെന്ന്, ഫാദര്‍ ജോസഫ് ഫേസ്ബുക്ക് വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു.