ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ; പാർവതിയും ഫഹദും വീണ്ടുമൊന്നിക്കുന്നു!

ചൊവ്വ, 9 ജൂലൈ 2019 (14:58 IST)
ടേക്ക് ഓഫീനു ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പാർവതി തിരുവോത്തും ഫഹദ് ഫാസിലും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മാലിക് എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ആയിട്ടില്ല. 
 
ചിത്രത്തിലെ മറ്റ് താരങ്ങളെയും അണിയറപ്രവര്‍ത്തകരെയും നിശ്ചയിച്ചിട്ടില്ല. ചിത്രം അധികം വൈകാതെ തന്നെ ഷൂട്ടിംഗ് ആരംഭിക്കും. 2016ല്‍ തീയേറ്ററുകളിലെത്തി മികച്ച പ്രതികരണം നേടിയ ടേക്ക് ഓഫാണ് മഹേഷിന്റെ ആദ്യചിത്രം. ഫഹദും പാര്‍വതിയും ടേക്കോഫില്‍ പ്രധാനവേഷങ്ങളിലെത്തിയിരുന്നു.
 
ഏറ്റവും പാര്‍വതിയുടേതായി റിലീസായ ചിത്രങ്ങള്‍ ഉയരെയും വൈറസുമാണ്. ഇരു ചിത്രങ്ങളിലെയും നടിയുടെ അഭിനയം പ്രശംസ നേടിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍